ചട്ടങ്ങള്‍ ലംഘിച്ച്‌ പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം : വിജയാഘോഷം എ ആർ ക്യാമ്പിൽ

തിരുവനന്തപുരം: തിരുവനന്തപുരം എ ആർ ക്യാമ്പില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. യുഡിഎഫിനുണ്ടായ വിജയമാണ് ഒരു വിഭാഗം പൊലീസുകാർ ചേർന്ന് ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളില്‍ ആഘോഷിച്ചത്. പൊലീസുകാർ രാഷ്ട്രീയ പ്രവർത്തനത്തിലോ രാഷ്ട്രീയ ആഘോഷത്തിലോ പങ്കെടുക്കരുതെന്ന് ചട്ടമുള്ളപ്പോഴാണ് ആഘോഘം നടത്തിയത്. നൂറുപേരുടെ 102 ആശംസകള്‍ എന്നെഴുതിയ കേക്കു മുറിച്ചാണ് ആഷോഷിച്ചത്. കോണ്‍ഗ്രസ് പതാകയുളള കേക്കാണ് മുറിച്ചത്.

Advertisements

Hot Topics

Related Articles