ഫോട്ടോ : ചെറിയമഠത്തിൽസ്കറിയ മല്പാൻ സ്മാരക പ്രഭാഷണം വാഴൂർ പളളിയിൽ പഴയ സെമിനാരി പ്രിൻസിപ്പൽ ഫാദർ ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ നിർവഹിക്കുന്നു
പുളിക്കൽ കവല: മലങ്കര ഓർത്തഡോക്സ് സഭയിലെ മൽപാൻ മാരിൽ ശ്രേഷ്ഠനായ ചെറിയ മഠത്തിൽ സ്കറിയ മൽപാൻ സത്യസന്ധ്യതയുള്ള ഉത്തമ ഗുരുവായിരുന്നു എന്ന് പഴയസെമിനാരി പ്രിൻസിപ്പൽ ഫാ: ഡോ: ജോൺ തോമസ് കരിങ്ങാട്ടിൽ പറഞ്ഞു. സെമിനാരി മുൻ പ്രിൻസിപ്പലും വാഴൂർപള്ളി മുൻ വികാരിയുമായിരുന്ന സഭാ ഗമാലിയേൽ ചെറിയ മഠത്തിൽ സ്കറിയാ മൽപാൻ്റെ ഓർമ്മ ദിനത്തിൽ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൽപാൻ പൈതൃകം നിറഞ്ഞുനിൽക്കുന്ന വാഴൂർപള്ളിയിൽ നിന്നും സഭയുടെ പരമാദ്ധ്യ ക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ എത്തിയതും, വാഴൂർപള്ളിയുടെ ദൈവാനുഗ്രഹം ആണന്നും അദ്ദേഹം പറഞ്ഞു. വികാരി ഫാ: അലക്സ് തോമസ് നാഴൂരിമറ്റത്തിൽ അദ്ധ്യക്ഷനായി. സഹവികാരി ഫാ : ജോൺ സ്കറിയ നടുതൊട്ടിയിൽ, മുൻവികാരി ഫാ :പി.കെ സഖറിയാ പെരിയോർ മറ്റം, ട്രസ്റ്റി മനോജ് തോമസ് മണ്ണൂ പറമ്പിൽ, സെക്രട്ടറി ജോമോൻ മാത്യു മറുകുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൽപാൻ സ്മാരക അവാർഡ് സെമിനാരിയിലെ ബെസ്റ്റ് പ്രീച്ചർ ഡീക്കൻ ഗ്രിഗറി ജോൺസണിനു നൽകി. വാഴൂർപള്ളി സ്ഥാപകനായ ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാരുടെ മകനായ സ്കറിയാ മൽപാൻ 1952 മെയ് 11 ന് ആണ് അന്തരിച്ചത്. സെമിനാരി അദ്ധ്യാപകൻ, പ്രിൻസിപ്പൽ, സുറി യാനി പണ്ഡിതൻ എന്നീ നിലകളിൽ പ്രവർത്തിച്ചു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസിൻ്റെ സെക്രട്ടറിയായും മൽപാനച്ചൻ പ്രവർത്തിച്ചു.


