രാജഗിരിയില്‍ എഐയു ദേശീയ സമ്മേളനം നടന്നു

കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളേജില്‍ നടന്ന സ്വയംഭരണ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനത്തിന്റെ ചടങ്ങില്‍ ഒസ്മാനിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കുമാര്‍ മൊളുഗാരം നിലവിളക്ക് കൊളുത്തുന്നു

Advertisements

കാക്കനാട്: കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്റെ (എ.ഐ.യു) ദേശീയ സമ്മേളനം കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളേജില്‍ നടന്നു. എ.ഐ.യുവില്‍ അംഗങ്ങളായ സ്വയംഭരണ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ പ്രഥമ സമ്മേളനം എ.ഐ.യു പ്രസിഡന്റും ഛത്രപതി ഷാഹു ജി മഹാരാജ് സര്‍വകലാശാല വൈസ് ചാന്‍സലറുമായ പ്രൊഫ. വിനയ് കുമാര്‍ പാഥക് ഉദ്ഘാടനം ചെയ്തു. രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ. ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു. ‘ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി. 2020) നടപ്പാക്കുന്നതില്‍ സ്വയംഭരണ കോളേജുകളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ കൊച്ചിന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം. ജുനൈദ് ബുഷിരി, അവിനാശിലിംഗം ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സലര്‍ ഡോ. വി. ഭാരതി ഹരിശങ്കര്‍, ഒസ്മാനിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കുമാര്‍ മൊളുഗാരം, എ.ഐ.യു സെക്രട്ടറി ജനറല്‍ ഡോ. പങ്കജ് മിത്തല്‍, എ.എ.ഡി.സി. കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. മനോജ് തരിയന്‍ എന്നിവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 22 പ്രതിനിധികളും ഉന്നത വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നേതൃത്വം, ഗുണമേന്മ, ഗവേഷണം, തൊഴില്‍യോഗ്യത എന്നിവ മുന്‍നിര്‍ത്തി മൂന്ന് സാങ്കേതിക സെഷനുകള്‍ നടക്കുകയും രാജഗിരി എന്‍ജിനീയറിങ് കോളേജില്‍ പുതിയ എ.ഐ.യു.എ.എ.ഡി.സി സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

Hot Topics

Related Articles