അഞ്ചാലുമൂട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്‌കൃത അസംബ്ലി നടത്തി

അഞ്ചാലുമൂട് : ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പത്താം ക്ലാസ്സിലെ സംസ്‌കൃത വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംസ്‌കൃതം അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, സുഭാഷിതം, സാംസ്‌കൃതിക പരിപാടി എന്നിവയെല്ലാം പൂർണ്ണമായും സംസ്‌കൃത ഭാഷയിലായിരുന്നു. കഴിഞ്ഞ വർഷം യു പി തലത്തിൽ സംസ്‌കൃത സ്കോളർഷിപ്പിന് അർഹരായ നിലവിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ നിരഞ്ജൻ, വിനായകൻ എന്നിവർക്ക് ഹെഡ്‌മാസ്റ്റർ കൃഷ്ണകുമാർ ബി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ നിലവിലെ ജില്ലയിലെ രോഗബാധയെ പറ്റിയും സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും വിദ്യാർത്ഥികൾക്ക് അവബോധം നൽകി.

Advertisements

Hot Topics

Related Articles