ക്രിക്കറ്റ് കോച്ചിംങിനെത്തിയ വിദ്യാർത്ഥിനികളെ കൂട്ടമായി പീഡിപ്പിച്ചു ; പ്രതിയെ തിരിച്ചറിഞ്ഞത് കോച്ചിംങിനെത്തിയ പെൺകുട്ടി ; പീഡനക്കേസിൽ ക്രിക്കറ്റ് കോച്ചിന് 16 വർഷം കഠിന തടവ് 

തിരുവനന്തപുരം: തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ച്‌ ആയ പ്രതിക്ക് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെയാണ് 16 വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വർഷം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷകള്‍ ഉണ്ടെങ്കിലും അഞ്ച് വർഷം അനുഭവിച്ചാല്‍ മതി.കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്.

Advertisements

തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത്. ആദ്യ കുറച്ച്‌ നാളുകള്‍ക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേയ്ക്ക് കൊണ്ട് പോയാണ് പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോ പ്രതിക്ക് എടുത്തു നല്‍കാനും പ്രതി പെണ്‍കുട്ടിയെ പലതവണ നിർബന്ധിച്ചിരുന്നു എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല. മാത്രമല്ല ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെണ്‍കുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിംഗ് കൊടുക്കാതെയായി. ഇതിനാല്‍ 2021 ഇല്‍ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന്ഭീക്ഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഭയന്ന് വെളിയില്‍ പറഞ്ഞില്ല. ഈ കുട്ടിക്ക് പുറമെ കോച്ചിങ്ങിന് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തില്‍ മനംനൊന്ത് ഇവരും വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല. 2024 ഇല്‍ തിരുവനന്തപുരത്ത് വെച്ച്‌ നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റില്‍ പങ്കടുക്കാൻ എത്തിയ, പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി വർഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടതോടെ ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്.

ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികള്‍ക്കും കേസ് നല്‍കാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റർ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂർത്തിയായി. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഡ്വ. സുരഭി പി, അഡ്വ. രവിശങ്കർ തമ്പി എച്ച്‌ .എ എന്നിവർ ഹാജരായി. കന്റോൻമെന്റ് പൊലീസ് എസ് ഐമ്മാരായ ഷെഫിൻ. എസ് , നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും ഹാജരാക്കി

Hot Topics

Related Articles