പൊതുപണിമുടക്ക് ദിവസം തുറന്ന കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് എമറാൾഡ് ഹോട്ടൽ സമരാനുകൂലികൾ അടിച്ചു തകർത്തു: പരാതിയുമായി ഹോട്ടൽ ഉടമ

കോട്ടയം : പൊതുപണിമുടക്ക് ദിവസം ചങ്ങനാശേരി പായിപ്പാട് ഹോട്ടലിൽ ആക്രമണം നടത്തി അക്രമി സംഘം. പായിപ്പാട് പ്രവർത്തിക്കുന്ന എമറാൾഡ് ഹോട്ടലിലാണ് ഒരു സംഘം അതിക്രമം നടത്തിയത്. സമരാനുകൂലികൾ ആണ് അതിക്രമം നടത്തിയതെന്ന് ഉടമ ആരോപിച്ചു. ഹോട്ടലിന്റെ ബാറിന്റെ മുൻവശത്തെ വാതിൽ അടിച്ചു തകർത്തു. ബാറിൽ കയറി ജീവനക്കാരെ മർദ്ദിക്കുകയും സാധനങ്ങൾ തകർക്കുകയും ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം ബാറുടമ ഉടമ സി സി ശ്രീകുമാർ തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി. ഇരു ചക്ര വാഹനത്തിൽ എത്തിയവരാണ് അതിക്രമം നടത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞു.

Advertisements

Hot Topics

Related Articles