ഫോട്ടോ:യു ഡി എഫ് സ്ഥാനാർഥി കെ.ബിനിമോൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ എ ഐ സി സി വർക്കിംഗ് കമ്മറ്റി അംഗം സച്ചിൻപൈലറ്റും സ്ഥാനാർഥി കെ.ബിനിമോനും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തലയോലപറമ്പ്:സിപിഎമ്മിനും ബിജെപിക്കും വോട്ടു ചെയ്ത് സമ്മതിദാന അവകാശം പാഴാക്കാതെ യുഡിഎഫിന് വോട്ടു നൽകണമെന്ന് എ ഐ സി സി വർക്കിംഗ് കമ്മറ്റി അംഗം സച്ചിൻപൈലറ്റ്. തലയോലപറമ്പിൽ യു ഡി എഫ് സ്ഥാനാർഥി കെ.ബിനിമോൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ സ്ഥാനാർഥിക്കൊപ്പം പങ്കെടുത്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
100 സീറ്റ് നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടയാർ ഇളങ്കാവ് ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ തലയോലപറമ്പ് ജംഗ്ഷനിലൂടെ പള്ളിക്കവല ചുറ്റി മാർക്കറ്റ് റോഡ് ചുറ്റി തലയോലപറമ്പ് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായഎം.കെ.ഷിബു ,പി.ഡി.ഉണ്ണി,
യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ബി.അനിൽകുമാർ,
പി.പി.സിബിച്ചൻ ,വിജയമ്മബാബു ,വി.ടി. ജെയിംസ് , കെ.ഡി.ദേവരാജൻ
എന്നിവർ നേതൃത്വം നൽകി.

