ഏറ്റുമാനൂർ : കേരളത്തിലെ വിശ്വാസി സമൂഹത്തെയും കേരള മനസ്സാക്ഷിയും ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ശബരിമലയിലെ സ്വർണപ്പാളികളുമായി ബന്ധപ്പെട്ട കോടികളുടെ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത് തട്ടിപ്പിനു കൂട്ടുനിന്ന ദേവസ്വം മന്ത്രി വി എൻ വാസവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി. എസ്. പ്രശാന്തും രാജിവെക്കണമെന്നും സ്വർണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തിപ്രകടനവും പ്രതിഷേധയോഗവും നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പന്തംകുളത്തി പ്രകടനം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം പടിഞ്ഞാറേ നട വഴിപേരുർ കവല വഴി സെൻട്രൽജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് മണ്ഡലം മണ്ഡലം പ്രസിഡണ്ട്.പി.വി ജോയ് പൂവം നിൽക്കുന്നതിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു.ഡി.സി.സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ കെ.ജി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി ബിജു കുംബിക്കൻ ജോൺസൺ തിയാട്ടു പറമ്പിൽ, വിഷ്ണു ചെമ്മുണ്ടവള്ളി,ജോൺ പൊൻമാങ്കൽ,ജൂബി ഐക്കരകുഴി,സെബാസ്റ്റ്യൻ പുല്ലാട്ടുകാല. ഡേവിഡ് കുറ്റിയിൽ,രവികുമാർ രഞ്ജിത്ത് കുമാർ,ഐസക് പാടിയം, തങ്കച്ചൻ കോണിക്കൽ, ജോയി ഊന്നുകല്ലേൽ, മാത്യു വാക്കത്ത് മാലി,ശശി മുണ്ടക്കൽ രാജു പ്ലാക്കിത്തൊട്ടി,സജി പിച്ചകശ്ശേരി ജെയ്സ് കട്ടച്ചിറ,സബീർ തായ് മഠം, ജോബിൻ,ഗോപൻപാടകശ്ശേരി ജോജോ പാലമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി


