കോട്ടയം നഗരസഭ 24 ആം വാർഡ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു 

മൂലവട്ടം: നഗരസഭ 24 ആം വാർഡ് മൂലവട്ടം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷന് കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മൂലവട്ടം കുന്നേൽപ്പറമ്പിൽ നിധിൻ ബാബുവിന്റെ വീട്ടുമുറ്റത്താണ് കൺവൻഷൻ നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ലയ പ്രശാന്തിനെ വിജയിപ്പിക്കുന്നതിനായാണ് കൺവൻഷൻ ചേർന്നത്. 23 ആം വാർഡ് സ്ഥാനാർത്ഥിയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ.ഷീജ അനിൽ, ലോക്കൽ സെക്രട്ടറി ആൻ്റണി നോമി മാത്യു,  വാർഡ് സെക്രട്ടറി പി എം തങ്കച്ചൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ  കെ പ്രശാന്ത് , മണി ചന്ദ്രൻ, വിഷ്ണു ഗോപാൽ, സിന്ധു വിശ്വംഭരൻ , ഡിവൈഎഫ്ഐ  ജില്ലാ കമ്മറ്റി അംഗം എസ്. അമൃത, ബൂത്ത്‌ സെക്രട്ടറി അനീഷ്‌ എം എസ്, ബ്രാഞ്ച് സെക്രട്ടറി ടി.വി ഷിജു, കെ.എം രാജേഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി അംഗം ശരത് കെ എസ്, മേഖല സെക്രട്ടറി അനുരാജ്, പ്രസിഡൻ്റ് അഭിജിത്, മുതിർന്ന സഖാവ് കെ.എൻ  രാമകൃഷ്ണൻ , എൻ.ഷാജിമോൻ, ബിനു എസ് കുമാർ, എൻ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles