കോട്ടയം കാരാപുഴയിൽ എൽഡിഎഫ് വികസന സദസ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയുന്നു.
കോട്ടയം:
ആസന്നമായ മുൻസിപ്പൽ തിരഞ്ഞെടുപ്പിന് എൽഡിഎഫ് വാർഡുതലത്തിൽ വികസ്ന സദസ്സുകൾ പൂർത്തീകരിച്ച് ഇന്നു മുതൽ
മേഖലാ പ്രചരണ ജാഥകൾ ആരംഭിക്കും.
62 ലക്ഷം കുടുബങ്ങൾക്ക് 1600 രൂപ സാമുഹ്യ സുരക്ഷാ പെൻഷൻ നൽകിവരുന്നത് 1800 ആയി വർദ്ധിപ്പിച്ചു നൽക്കുന്നതുൾപ്പെടെ സംസ്ഥാന സർക്കാർ സഹായങ്ങളും വികസന കാര്യങ്ങളുമാണ് എൽഡിഎഫ് സദസ്സുകളിൽ പ്രധാന്യം നൽകി വിശദീകരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ അഞ്ചുവർമായി ബിജെപി സഹായത്തോടെ യുഡിഎഫ് അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണമാണ് നടത്തിയതെന്ന് കോട്ടയം കരാപ്പുഴ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന എൽഡിഎഫ് സദസ് ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി ബിനു പറഞ്ഞു.യോഗത്തിൽ വി. എൻ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു സിപിഎം ജില്ലാ കമ്മറ്റി അംഗം സി.എൻ സത്യനേശൻ വാർഡ് കൗൺസിലർ എൻ എൻ വിനോദ് സിപിഎം ലോക്കൽ സെക്രട്ടറി അഭിലാഷ് ആർ തുമ്പയിൽ പി.കെ. വേണു എം ജി രാജീവ് കേരള കോൺഗ്രസ് ജില്ലാ സെക്രിട്ടറി പി.കെ ആനന്ദക്കുട്ടൻ എന്നിവർ സംസാരിച്ചു.


