കോട്ടയം : ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഒരു വർഷം നീളുന്ന ആഘോഷം വിളംബരം ചെയ്തു വർണശബളമായ റാലി ഇന്നു വൈകുന്നേരം അഞ്ചിന് കോട്ടയം ലൂർദ് പള്ളി പരിസരത്ത് ഫ്ലാഗ്ഓഫ് ചെയ്യും. പൊതുരംഗത്തുള്ളവരും ദീപിക കുടുംബാംഗങ്ങളും അഭ‍്യുദയകാംക്ഷികളും പങ്കെടുക്കുന്ന റാലി ആറിന് തിരുനക്കര പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
തുടർന്ന് 140-ാം വാർഷികത്തെ സൂചിപ്പിച്ച് 140 ദീപങ്ങൾ വ്യത്യസ്ത മേഖലകളിലുള്ളവര്‍ തെളിക്കും. വിഖ്യാത ശാസ്ത്രജ്ഞനും മഹാത്മാഗാന്ധി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ പ്രഫ. ഡോ. സാബു തോമസ് സന്ദേശം നൽകും. 140-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദീപികയുടെ നിലപാടുകള്‍ രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വ്യക്തമാക്കും.
Advertisements

