അങ്ങിനെ അതിനും തീരുമാനമായി ; ധ്യാൻ ശ്രീനിവാസൻ – വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഒടിടിയിലേയ്ക്ക് 

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ധ്യാൻ ശ്രീനിവാസൻ- വിഷ്ണു ഉണ്ണി കൃഷ്‌ണൻ ചിത്രം ഭീഷ്മർ മെയ്‌ 22 മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ആമസോണ്‍ പ്രൈം, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം തിയേറ്ററുകളില്‍ മുപ്പതോളം ദിവസത്തെ വിജയകരമായ പ്രദർശനത്തിന് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. ഭീഷ്മറിലെ എല്ലാ ഗാനങ്ങളും മ്യൂസിക്‌ പ്ലാറ്റ്‌ഫോമുകളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോഴും തരംഗമാണ്.

Advertisements

ഒരു മ്യൂസിക്കല്‍ റൊമാന്റിക് ഫാമിലി ഫണ്‍ ഫില്‍ഡ് ത്രില്ലറാണ് ഭീഷ്മർ. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖില്‍ കവലയൂർ, സെന്തില്‍ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാല്‍, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറില്‍ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് രഞ്ജിൻ രാജും, ‘പാല്‍നിലാ പുഞ്ചിരി’ എന്ന ഗാനത്തിന് കെ.എ. ലത്തീഫും സംഗീതം നല്‍കിയിരിക്കുന്നു.

ബോബൻ കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്. ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു. സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്‌സിങ്ങും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റ വിഎഫ്‌എക്‌സ് (VFX): നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പല്‍, ഡിസൈനർ: മാമി ജോ, സ്റ്റില്‍സ്: അജി മസ്‌കറ്റ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിത്ത് കൃഷ്ണൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: രാജീവ് പെരുമ്പാവൂർ, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Hot Topics

Related Articles