വാഴയിലെ വൈറലായ സുന്നത്ത് കല്യാണം ഗാനത്തിൻ്റെ വീഡിയോ സോങ് പുറത്ത് ; വീഡിയോ സോങ് ഇതിനോടകം വൈറൽ  

സമീപകാലത്ത് റിലീസ് ചെയ്ത് വൻ ജനപ്രീതി നേടിയ വാഴ 2ലെ സുന്നത്ത് കല്യാണം എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മുത്തു ആണ് ഗാനത്തിന് സംഗീതം ഒരുക്കിത്. തിയറ്ററില്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഗാനരംഗം കൂടിയായിരുന്നു ഇത്. നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ചിത്രം നിലവില്‍ ഒടിടിയില്‍ ലഭ്യമാണ്.

Advertisements

വിപിന്‍ ദാസിന്റെ തിരക്കഥയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ചിത്രമാണ് വാഴ 2. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, അല്‍ഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാല്‍, അഞ്ചല്‍ മറിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറില്‍ തുടങ്ങി ഇമോഷണല്‍ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫും മാത്രമല്ല ചിത്രത്തില്‍ ഉള്ളത്, അധ്യാപകർ വിദ്യാർത്ഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, വിദ്യാർത്ഥികള്‍ മയക്കു മരുന്നിലേക്കെത്തിപ്പെടാനുള്ള കാരണങ്ങള്‍, സിബ്ലിങ് ലൗ തുടങ്ങിയവയൊക്കെ ചിത്രം വിശദമായി തന്നെ പറഞ്ഞ് പോകുന്നുണ്ട്.

ഛായാഗ്രഹണം- അഖില്‍ ലൈലാസുരൻ, എഡിറ്റർ – കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കണ്‍ട്രോളർ – റിന്നി ദിവാകർ, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാർ, സ്റ്റില്‍സ് – ബിജിത്ത് ധർമ്മടം, പരസ്യകല – യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രജിവൻ അബ്ദുള്‍ ബഷീർ, സൗണ്ട് ഡിസൈനർ – അരുണ്‍ എസ്. മണി, ആക്ഷൻ – കലൈ കിംഗ്സണ്‍, വിക്കി നന്ദഗോപാല്‍, ഡിഐ – ജോയ്നർ തോമസ്, ടൈറ്റില്‍ ഡിസൈൻ – സർക്കാസനം, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അനീഷ് നന്തിപുലം, പ്രൊമോഷൻ കണ്‍സള്‍ട്ടന്റ് – വിപിൻ കുമാർ, പി.ആർ.ഒ – എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കണ്‍ സിനിമാസ്.

9000+ മാഗസിൻസ് എക്സ്‌പ്ലോർ ചെയ്യുക

Hot Topics

Related Articles