കാസർകോട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അഭിഭാഷക രഞ്ജിതകുമാരി കാസർകോട് ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് അനിൽ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.അഭിഭാഷക രഞ്ജിതകുമാരിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിച്ചിരുന്നു. സെപ്റ്റംബർ 30 ന് വൈകിട്ട് 7 മണിയോടെയാണ് കുമ്പളയിലെ ഓഫീസിൽ രഞ്ജിതകുമാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഫോൺ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു, പിന്നീട് പോലീസ് രജിതകുമാരിയുടെ ഓഫീസ് മുറിയിൽ അന്വേഷിച്ച് എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടന്നതിനെ തുടർന്ന് വാതിൽ പൊളിച്ച് ഓഫിസിലേക്ക് പ്രവേശിച്ചപ്പോഴാണ് രജിതകുമാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisements


