എടത്വയിൽ സംരക്ഷണ ഭിത്തിയില്‍ നിന്ന് കാൽവഴുതി നദിയില്‍ വീണ് ഗ്യഹനാഥന്‍ മരിച്ചു

എടത്വ(ആലപ്പുഴ) : കാല്‍ വഴുതി നദിയില്‍ വീണ് ഗ്യഹനാഥന്‍ മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കറുകയില്‍ സുകുമാരന്‍ (73) ആണ് മരിച്ചത്. ഇന്നലെ നീരേറ്റുപുറം തോമ്പില്‍ കടവില്‍ വെച്ചായിരുന്നു അപകടം.

സുഹ്യത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്‍ നിന്ന് കാലവഴുതി ആഴമേറിയ മണിമല ആറ്റിലേക്ക് വീഴുകയായിരുന്നു. കൂടെ നിന്നവരും ഓടിയെത്തിയവരും നദിയില്‍ ചാടി സുകുമാരനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് പ്രാഥമിക നടപടി സ്വീകരിച്ച ശേഷം മൃതദേഹം എടത്വ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജഗതമ്മ. മക്കള്‍: സുജ, സുനില്‍, അനില്‍. മരുമക്കള്‍: മഞ്ജു, അജീഷ, ബൈജു

Hot Topics

Related Articles