ഫോട്ടോ :എസ്എൻഡിപി പിഴക് ശാഖയുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിക്ക് ചെറുകര വീട്ടിൽ ശാന്ത വിജയാശംസകൾ നേരുന്നു
പാലാ: ഈസ്റ്റർ ദിനത്തിൽ ഇടവക ദേവാലയമായ കത്തീഡ്രൽ പള്ളിയിലെ തിരുക്കർമ്മങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി കുടുംബസമേതം പങ്കെടുത്തു.എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് ഇന്ന് അവധിയായിരുന്നു.ബൂത്തുകൾ കേന്ദ്രീകരിച്ച് എൽഡിഎഫ് പ്രവർത്തകർ ഭവന സന്ദർശനം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകൽ മുഴുവൻ നിയോജ ജക മണ്ഡലത്തിലെ പല ഭാഗങ്ങളിൽ ജോസ് കെ മാണി എത്തുകയും പ്രാദേശിക എൽഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.വിവിധ സ്ഥാപനങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു.വൈകുന്നേരം മുതൽ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമങ്ങൾ സ്ഥാനാർത്ഥിയുടെ വരവോടെ ഈസ്റ്റർ ആഘോഷവേളകളായി മാറി .പിഴക് എസ്എൻഡിപി ശാഖാ യോഗത്തിന്റെ കുടുംബ സംഗമത്തിലും ജോസ് കെ മാണി പങ്കെടുത്തു.രാത്രി എൽഡിഎഫ് നേതാക്കൾ പങ്കെടുത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും സംബന്ധിച്ചു.

