എരുമേലിയിൽ ഡ്രൈവർമാർ തമ്മിൽ തർക്കം: സംഘർഷ സ്ഥലത്തു നിന്നും മടങ്ങിയ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി 

എരുമേലിയിൽ അയ്യപ്പഭക്തരുമായി എത്തിയ തീർത്ഥാടക വാഹനത്തിലെ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശി പ്രശാന്ത് (28) നെയാണ് പൊലീസ് സ്റ്റേഷൻ സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൻ്റെ  പിൻഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. മുഖത്തും തലയ്ക്കും മുറിവുകളുണ്ട്. ഫോറൻസിക് വിഭാഗം പരിശോധന നടത്തി. പാർക്കിംഗ് ഗ്രൗണ്ടിൽ ഉള്ള മറ്റൊരു ബസിലെ ഡ്രൈവറും രണ്ട് സ്വാമിമാരും പോലീസ് കസ്റ്റഡിയിലാണ്. 

Advertisements

ചെന്നൈ അടയാറിൽ നിന്നെത്തിയ വാഹനത്തിലെ ഡ്രൈവറുമായി മരണപ്പെട്ട പ്രശാന്ത് ഉച്ചയ്ക്ക് ഒരു മണിയോടെ തർക്കം നടന്നിരുന്നു. ഉച്ചകഴിഞ്ഞു മൂന്നരയോടെ ബസിൻ്റെ പിന്നിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഈ സമയം തീർത്ഥാടകർ പേട്ടതുള്ളലിനായി പോയതോടെ എന്താണ് സംഭവിച്ചതെന്ന് കണ്ടില്ല. ഗ്രൗണ്ടിലെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡ്രൈവർ പ്രശാന്ത് അപസ്മാരം രോഗം മൂലം അവശനിലയിൽ വീണപ്പോൾ മരണം സംഭവിച്ചതാകാമെന്നും പോലീസ് കരുതുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപ്പും മുകളും താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; മരിച്ചത് തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ; അപകടം എം.സി റോഡിൽ നാട്ടകത്ത് 

കോട്ടയം: ഉപ്പും മുളകും താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ തങ്കരാജ് ആണ് മരിച്ചത്. ക്രിസ്മസ് തലേന്നാണ് കോട്ടയം എം.സി റോഡിൽ നാട്ടകം കോളേജ് ജംഗ്ഷനു സമീപം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ സിദ്ധാർത്ഥ് പ്രഭു നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടെതും, തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടിച്ചു കെട്ടിയതും വാർത്തയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് ഇയാൾ വാഹനം ഓടിച്ചതെന്നും വ്യക്തമായിരുന്നു. 

അപകടത്തിൽപ്പെട്ട കാൽ നടയാത്രക്കാരനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ചികിത്സയിൽ കഴിയുന്നതിനിടെ എട്ടാം ദിവസം ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പൊലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിച്ചാണ് സിദ്ധാർത്ഥ് വാഹനം ഓടിച്ചിരുന്നതെന്നും വ്യക്തമായിരുന്നു. 

Hot Topics

Related Articles