എരുമേലി കാളകെട്ടി അഴുതക്കടവിൽ സ്വാമിമാരുടെ വൻ തിരക്ക്: രണ്ടായിരത്തോളം സ്വാമിമാർ തമ്പടിച്ചു 

എരുമേലി : കാളകെട്ടി അഴുതാക്കടവിൽ സ്വാമിമാരുടെ വൻ തിരക്ക്. കാനനപാത വനം വകുപ്പ് സ്വാമിമാർക്ക് തുറന്നുകൊടുക്കുക്കാൻ അനുവാദം ഉള്ള സമയത്ത്.  ഡിസംബർ 30ന് പാസ് കിട്ടിയിട്ടുള്ള ആയിരത്തോളം സ്വാമിമാർ രണ്ടുദിവസമായി അഴുതാ  കടവിൽ തമ്പടിക്കുകയാണ്.അവർക്ക് അടിസ്ഥാനമായി യാതൊരു സൗകര്യങ്ങളും ഇല്ല. അവരെ കാനന പാതയിലുടെ യാത്ര ചെയ്യാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ അനുവദിക്കുന്നുമില്ല.അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ലഭ്യമാക്കിയിട്ടില്ല , വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ല എന്നൊക്കെയാണ് അവർ കാരണങ്ങൾ പറയുന്നത്.

Advertisements

പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എൻസിപി(എസ്) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് ഉണ്ണിരാജിനെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംഎൽഎയുടെ പ്രതിനിധിയായി സ്ഥലത്തെത്തി സംസാരിക്കാൻ നിയോഗിച്ചിരുന്നു. അദ്ദേഹം വിവിധ സർക്കാർ സംവിധാനങ്ങളുമായും സ്വാമിമാരുമായും സംസാരിച്ച് 11 മണിവരെ ശാന്തരാക്കി നിർത്തിയെങ്കിലും .സർക്കാർ സംവിധാനങ്ങളിൽ നിന്ന് യാതൊരു മറുപടിയും കിട്ടാത്തതിനാൽ സ്വാമിമാർ അടച്ചിട്ട പാത ബലമായി തുർന്ന്  നീങ്ങി. തുടർന്ന് പൊലീസ് സ്വാമിമാരെ തടഞ്ഞു. 

Hot Topics

Related Articles