23 വര്‍ഷങ്ങളുടെ നിറവില്‍ ഭാവന; 90-ാം ചിത്രം ‘അനോമി’ ഉടന്‍ തിയറ്ററുകളിലേക്ക്;ആരാധകർ ആകാംഷയിൽ

കൊച്ചി:മലയാള സിനിമയിലെ പ്രിയതാരം ഭാവനയുടെ അഭിനയജീവിതത്തിന് 23 വര്‍ഷങ്ങളുടെ നിറവ്. നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാവന, മികച്ച കഥാപാത്രങ്ങളിലൂടെയും ബോക്‌സ് ഓഫീസ് വിജയങ്ങളിലൂടെയും തെന്നിന്ത്യന്‍ സിനിമയില്‍ സ്വന്തമായ ഇടം ഉറപ്പിച്ച നടിയാണ്.സിനിമാ ജീവിതത്തിന്റെ 23-ാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഭാവന, കരിയറിലെ 90-ാം ചിത്രമായ ‘അനോമി’യിലൂടെ വീണ്ടും പ്രേക്ഷകരെ കാണാനൊരുങ്ങുകയാണ്. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ വേഷപകര്‍ച്ചയോടെയാണ് ഭാവന ഈ ചിത്രത്തില്‍ എത്തുന്നത്. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രമാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്.നവാഗതനായ റിയാസ് മാരാത്ത് ആണ് അനോമിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമയെക്കാള്‍ അപ്പുറം, പാരലല്‍ അന്വേഷണത്തിന്റെ സാധ്യതകള്‍ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തുന്ന സിനിമയായിരിക്കും അനോമി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം.

Advertisements

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ റഹ്‌മാന്‍ ആണ്. ധ്രുവങ്ങള്‍ 16 ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അന്വേഷണ വേഷങ്ങള്‍ അവതരിപ്പിച്ച റഹ്‌മാന്‍, മലയാളത്തില്‍ വീണ്ടും ഒരു കരുത്തുറ്റ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി. ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ, ഭാവന ഫിലിം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ അഭിനേത്രി ഭാവനയും നിര്‍മ്മാണ പങ്കാളിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയതലത്തില്‍ ശ്രദ്ധ നേടിയ അനിമല്‍, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് അനോമിയ്ക്ക് സംഗീതമൊരുക്കുന്നത്. സുജിത് സാരംഗ് ഛായാഗ്രഹണവും കിരണ്‍ ദാസ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു.ആക്ഷന്‍ ഡയറക്ഷന ആക്ഷന്‍ സന്തോഷ്,വസ്ത്രാലങ്കാരം സമീറ സനീഷ്,പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്,വിഷ്വല്‍ പ്രൊമോഷന്‍സ്സ്‌ നേക്ക് പ്ലാന്റ് എല്‍.എല്‍.പി,പി.ആര്‍.ഒ അപര്‍ണ ഗിരീഷ്.അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകള്‍ കൊണ്ടും നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും അനോമി എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Hot Topics

Related Articles