ദേശീയ പതാകയോട് അനാദരവ്;പത്തനംതിട്ടയില്‍ ദേശീയ പതാക അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു;കോൺഗ്രസ് പരാതിയുമായി രംഗത്ത്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ ദേശീയ പതാക അനാദരവോടെ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി പരാതി. സംഭവത്തിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലയാലപ്പുഴ പോലീസില്‍ പരാതി നല്‍കി.മലയാലപ്പുഴയിലെ ഡി.ടി.പി.സിയുടെ കീഴിലുള്ള ഒരു കെട്ടിടത്തിന്റെ പിന്‍വശത്താണ് ദേശീയ പതാക കൂട്ടിയിട്ടിരിക്കുന്നതെന്നാണ് പരാതി. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പതാക അവിടെയിട്ട് സൂക്ഷിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.കഴിഞ്ഞ ദിവസം അമിനിറ്റി സെന്ററില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദേശീയ പതാക അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതുകണ്ടത്.

Advertisements

കുടുംബശ്രീയുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ പതാക എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം.സംഭവം ദേശീയ പതാകയോടുള്ള ഗുരുതരമായ അനാദരവാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ് മലയാലപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ പ്രതികരിച്ചു. അതേസമയം, കുടുംബശ്രീയുമായി ബന്ധപ്പെട്ട ആരും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Hot Topics

Related Articles