കോട്ടയം എരുമേലിയിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന: 12 ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു 

കോട്ടയം: എരുമേലിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വ്യാജ വാറ്റ് വേട്ട. 12 ലിറ്റർ വാറ്റുമായി ഒരാളെ പിടികൂടി. എരുമേലി തെക്ക് വില്ലേജിൽ എഴുകും മണ്ണ് കരയിൽ വാക്കയിൽ കരുണാകരൻ നായർ മകൻ പ്രസാദി (55)നെയാണ് എരുമേലി റെയിഞ്ച് എക്സൈസ് സംഘം പിടികൂടിയത്.  എരുമേലി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് റ്റോജോ . റ്റി. ഞള്ളിയിലും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം പിടിച്ചെടുത്തത്. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വിഎസ് ശ്രീലേഷ്, ടി പി തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രവിശങ്കർ എം, ആൽവിൻ തോമസ് എന്നിവർ പങ്കെടുത്തു. പ്രതിയുടെ പേരിൽ എരുമേലി റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.

Advertisements

Hot Topics

Related Articles