കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാ സംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പ്രശസ്ത സിനിമ നടൻ ശ്രീനിവാസന് ഹൃദയാഞ്ജലിയായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ശ്രീനിഹാസം പാട്ട് കുട്ടം സംഘടിപ്പിച്ചു. ശ്രീനിഹാസം സെൻ്റ് പീറ്റേഴ്സ് പള്ളി
വികാരി റവ. ഫാദർ ജോഫി വല്ലത്തുംചിറ ഉദ്ഘാടനം ചെയ്തു. കലാഭവൻ വൈസ് പ്രസിഡൻ്റ് പി.എസ് സദാശിവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ഐ ഏബ്രഹാം, കെ.ജി ബിനു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാഭവൻ സെക്രട്ടറി, എസ് ഡി പ്രേംജി, ട്രഷറർ എസ് ജയരാജ്, ജോ: സെക്രട്ടറി
രാജി സാജൻ, പി.പി ബൈജു, പി.കെ വിജയകുമാർ, എന്നിവർ സംസാരിച്ചു.
കല ലഹരിയാകട്ടെ എന്ന സന്ദേശം ഉയർത്തി നടത്തിയ പാട്ട് കൂട്ടത്തിൽ
നടൻ ശ്രീനിവാസൻ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ഗായകരായ പി. ഐ ഏബ്രഹാം ജനിമോൾ, പി.കെ വിജയകുമാർ, പി.പി ബൈജു, കുമരകം ജയരാജ്
ജയമോൾ ജോജി, ഷിബു നന്ദനം, അനീഷ് ഗംഗാധരൻ, ജയമോൻ മേലേക്കര
യേശുദാസ് കെ.സി, പി.ബി ചെല്ലപ്പൻ, ഷെമിമോൾ ചാക്കോ എന്നിവർ ആലപിച്ചു.


