ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം വേണം : കേരള കോൺഗ്രസ്സ്

ഏറ്റുമാനൂർ-ഏറ്റുമാനൂർ ടൗണിലും സമീപപ്രദേശങ്ങളിലും അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ഉണ്ടാകാൻ കർമ്മപദ്ധതികൾ തയ്യാറാക്കി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ്സ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. എം.സി. റോഡിൽ കാരിത്താസ് ജംഗ്ഷൻ മുതൽ പട്ടിത്താനം വരെയും, പാലാ റോഡിൽ മംഗലംകലുങ്ക് വരെയും അതിഭയങ്കരമായ ഗതാഗത കുരുക്ക് മൂലം ആയിരക്കണക്കിന് ജനങ്ങൾ ദിനംപ്രതി ബുദ്ധിമുട്ടുകയാണ്. പലദിവസങ്ങളിലും ഗതാഗതക്കുരുക്ക് മൂലം വാഹനഗതാഗതം മണിക്കൂറുകളാണ് തടസ്സപ്പെടുന്നത്. 

Advertisements

ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി കഴിഞ്ഞ എം.എൽ.എ.യുടെ കാലത്ത് കല്ലിട്ട് പോയ റിംഗ് റോഡ് പദ്ധതി പൂർണ്ണമായി നിലച്ചു. ഏറ്റുമാനൂരിൽ ഫ്ളൈ ഓവർ വേണമെന്ന ആവശ്യവും നിലവിൽ നിരാകരിച്ചിരിക്കുകയാണ്. ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരി ഹാരം കാണാൻ ശാസ്ത്രീയപഠനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി നടപ്പി ലാക്കണമെന്ന് കേരളകോൺഗ്രസ്സ് നിയോജകമണ്‌ഡലം കമ്മറ്റി ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനത്തെക്കുറിച്ച് മന്ത്രി വി.എൻ. വാസവന് പ്രോഗ്രസ്സ് റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണ്. ഏറ്റുമാനൂരിൽ കോടതി സമുച്ചയം പണിയാൻ വേണ്ടി നിലവിലുള്ള കോടതിയുടെ കെട്ടിടം പൊളിച്ചുമാറ്റി മുൻസിഫ്, മജിസ്ട്രേറ്റ് കോട തികൾ ഫാമിലി കോടതിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ മണിയാപറമ്പ്-ചീപ്പുങ്കൽ റോഡ്, മാന്നാനം പാലം എന്നിവയുടെ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ പലപ്രദേശങ്ങളിലും അടിസ്ഥാന സൗകര്യ വികസനം എത്തിയിട്ടില്ല. കുമരകത്ത് ഹയർസ്റ്റേഷൻ വേണമെന്നുള്ള വർഷങ്ങളായ ആവശ്യം പാലിക്കപ്പെട്ടിട്ടില്ല. പുരാതന വാണിജ്യകേന്ദ്രമായ അതിരമ്പുഴയുടെ ടൂറിസം വികസന ത്തിന് തടസ്സമായി നിൽക്കുന്ന നടയ്ക്കപ്പാലം പൊളിച്ചു പണിയമെന്ന് ജനങ്ങളുടെ ആവശ്യം അതേ പടി നിലനിൽക്കുന്നു. നടയ്ക്കപ്പാലം പൊളിച്ചു പുതിയ പാലം പണിത് വലിയബോട്ടുകൾക്കും കെട്ടു വളളങ്ങൾക്കും കടന്നുപോകാൻ സൗകര്യം ഉണ്ടാക്കിയാൽ കുമരകവും പെണ്ണാർതോടുമായി ബന്ധിപ്പിച്ച് ധാരാളം ടൂറിസ്റ്റുകൾക്ക് കടന്ന് വരാനും അങ്ങനെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോയിന്റ് ആയി അതിരമ്പുഴ ചന്തക്കുളം മാറുകയും ചെയ്യും. ധാരാള അപകടങ്ങൾ ഉണ്ടായിട്ടുള്ള വിതി കുറഞ്ഞ നീണ്ടൂർ പ്രാലേൽ പാലം പൊളിച്ച് പുതിയ പാലം പണിയണമെന്നുള്ള ആവശ്യം പരിഗണി ക്കപ്പെട്ടിട്ടില്ല.

ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യാതെ ഇലക്ഷൻ അടുക്കാറായപ്പോൾ നിയോജകമ ണ്‌ഡലത്തിലെ സ്വാഭാവികമായി ഉണ്ടായ വികസനങ്ങൾ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുന്ന ഇടതുപക്ഷ എം.എൽ.എയുടെ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്ന് കമ്മറ്റി ആവ ശ്യപ്പെട്ടു. നിയോജകമണ്‌ഡലത്തിലെ അപ്പർ കുട്ടനാട് പ്രദേശങ്ങളിലെ നെൽക്കർഷകർ വളരെ അധികം ബുദ്ധിമുട്ടുകയാണ്. സ്വകാര്യ പണമിടപാടുകാരിൽ നിന്നും ബാങ്കിൽ നിന്നും പണം പലിശയ്ക്കെടുത്ത് നെൽക്കൃഷി നടത്തിയ കർഷകർ ഇന്ന് കൊടിയ ദാരിദ്രത്തിലും പട്ടിണിയിലു മാണ് കഴിഞ്ഞ് വരുന്നത്.

കർഷകരെ കൊള്ളയടിക്കാൻ വേണ്ടി പാടത്ത് കൊയ്‌തിട്ട നെല്ല് സംഭരിക്കാൻ മില്ല് ഉടമ കൾ വലിയ തോതിൽ കിഴിവ് കഴിച്ചിട്ടാണ് നെല്ല് സംഭരണം നടത്തുന്നത്. ഇത് മൂലം പല പാടശേഖ രങ്ങളിലും നെൽക്കൃഷി നഷടത്തിലും കർഷകർ വളരെ അധികം സാമ്പത്തികപ്രതിസന്ധിയി ലുമാണ്. സംസ്ഥാനസർക്കാരും കൃഷി വകുപ്പും അടിയന്തിരമായി ടി പ്രശ്‌നത്തിന് പരിഹാരം കണ്ട് നെൽക്കർഷകരെ സഹായിക്കാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ജയിച്ച ജനപ്രതിനിധികൾക്ക് യോഗത്തിൽ സ്വീകരണം നൽകി. യോഗത്തിൽ നിയോജകമണ്‌ഡലം പ്രസിഡൻ്റ് ബിനു ചെങ്ങളം അധ്യക്ഷതവഹിച്ചു. പാർട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. പാർട്ടി സെക്ര ട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്‌സ്.എം.പി. മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ജില്ല പ്രസി ഡൻ്റ് അഡ്വ. ജെയിസൺ ജോസഫ്, ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വ. മൈക്കിൾ ജെയിംസ്’, കെ.പി. പോൾ, കെ.പി. ദേവസ്യ, ജെയിംസ് കുര്യൻ, ഷൈജി ഓട്ടപ്പളളി, സ്റ്റീഫൻ ചാഴി കാടൻ, റ്റി.വി. സോണി, ജെയിസൺ ഞൊങ്ങിണിയിൽ, തോമസ’ പുതുശ്ശേരിൽ, റ്റിറ്റോ പയ്യനാ ടൻ, ജോസ് മേനോൻകരി, ഷിബു കുമരകം, ജനപ്രതിനിധികളായ സിബി ചിറയിൽ, റോസമ്മ സോണി, ജേക്കബ്ബ് നെല്ലിക്കാപ്പള്ളി, ജിജി കല്ലുംപുറം, മാത്യു എം പടപ്പൻ, ജോണി ഒരുാട്ടപ്പള്ളിൽ, മാത്യു തേക്കുനിൽക്കുംകാലായിൽ, ആൻസ് വർഗ്ഗീസ്, സിനിമോൾ മാത്യു. സന്ധ്യാ റോയി, ഷിജി ജാബി, മിനി സെബാസ്റ്റ്യൻ, ലിസി സണ്ണി, തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles