മധ്യപ്രദേശ്: കുടുംബവഴക്കിനെ തുടർന്ന് നാലുമാസം പ്രായമുള്ള മകനെ പിതാവ് കൊലപ്പെടുത്തിയ ശേഷം പുറകെ അച്ഛനും ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ബീഡ് ജില്ലയിലാണ് സംഭവം.അമോൽ സോനാവനെയാണ് മകനെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന് സ്വയം ജീവനൊടുക്കിയത്. പിങ്ക് ടീഷർട്ടും ഡയപ്പറും ധരിച്ച കുഞ്ഞിന്റെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയത്. ഒപ്പം പ്ലാസ്റ്റിക് മഗും സംഭവസ്ഥലത്ത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.അമോലിന്റെ മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുക്കുകയും വിശദമായ അന്വേഷണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
പോലീസ് വിവരങ്ങൾ പ്രകാരം, അമോൽ മുമ്പും ആത്മഹത്യ ശ്രമം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയുമായുണ്ടായ വഴക്ക് രൂക്ഷമായതിനുശേഷം ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബബന്ധുക്കളുടെ ഇടപെടലോടെ അവർ രക്ഷപെട്ടെങ്കിലും, ആശുപത്രിയിൽ ചികിൽസ പൂർത്തിയാക്കിയതിന് പിന്നാലെ അമോൽ വീണ്ടും ആത്മഹത്യ ചെയ്തു.


