കോട്ടയം: സംസ്ഥാനത്തെ നെൽക്കർഷകർ നേരിടുന്ന കടുത്ത അവഗണനയ്ക്കും പ്രതിസന്ധിക്കും അറുതി വരുത്താൻ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് ഏറ്റുമാനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ്. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ പ്രമുഖ പാടശേഖരങ്ങൾ സന്ദർശിച്ച ശേഷം കർഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.




സന്ദർശനത്തിനിടെ കർഷകർ തങ്ങൾ നേരിടുന്ന ദുരിതങ്ങൾ സ്ഥാനാർത്ഥിക്ക് മുന്നിൽ നിരത്തി. ഉൽപ്പാദന ചിലവിനനുസരിച്ചുള്ള തുക നെല്ലിന് ലഭിക്കുന്നില്ല,നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പണം ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നില്ല,പി.ആർ.എസ് വായ്പാ കുരുക്ക് എന്നീ വിഷയങ്ങളാണ് കർഷകർ നാട്ടകത്തോട് ഉന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർഷകരുടെ സങ്കടങ്ങൾ കേട്ട നാട്ടകം സുരേഷ്, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നെൽക്കർഷകർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് ഉറപ്പുനൽകി.
തിരുവാർപ്പിലെയും അയ്മനത്തെയും കർഷകർ ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. പ്രാദേശിക യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പര്യടനത്തിൽ പങ്കെടുത്തു.

