വൈക്കം:എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ ലഹരി മിഠായികൾ കൈവശം വച്ചതിന് 18കാരനെ എക് സൈസ് പിടികൂടി.
ഇടവട്ടം കട്ടയ്ക്കകം സി.എ.നിജിലി.(18) നെയാണ് 211ഗ്രാം ലഹരി മിഠായികൾ കൈവശം വച്ചകുറ്റത്തിന് എക്‌സൈസ് പിടികൂടി കേസ് എടുത്തത്. ഓൺലൈൻ സൈറ്റ് വഴി ബുക്ക് ചെയ്ത് വരുത്തി യതാണ് ലഹരി മിഠായികൾ.
Advertisements
പാർസൽ സ്ഥാപനത്തിൽ നടത്തിയ പരിശോധന യിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്ലഹരി മിഠായികൾ പിടികൂട്ടിയത്. എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ.കെ.അനിൽ,അസിസ്റ്റഎക്സൈസ് ഇൻസ്പെക്ടർഗ്രേഡ് ഡി.സൈജു, പ്രി വന്റ്റീവ് ഓഫീസർ ഹരികൃഷ്ണദാസ്, എസ്. ശ്യാംകുമാർ, ആർ. അജയകുമാർ, വി.എം.ജിനിമോൾ, സിവിൽ എക്സൈസ് ഓഫീസർ ബി.വിവേക് , ബൈജു, എസ്. സിയാദ് തുടങ്ങിയവർ പങ്കെടുത്തു.


