കോട്ടയം: വീട്ടുവളപ്പിൽ ഒന്നര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി വളർത്തുകയും, ആറു ഗ്രാം കഞ്ചാവ് കൈവശം വയ്ക്കുകയും ചെയ്ത കേസിൽ വൈക്കം സ്വദേശിയായ യുവാവ് അറസ്റ്റിൽ. വൈക്കം മറവൻതുരുത്ത് അപ്പകോട് ലക്ഷംവീട് കോളനിയിൽ വിനീത് രാജനെയാണ് (40) വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ജൂൺ 22 ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിനീത് കഞ്ചാവ് വിതരണം ചെയ്യുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്റെ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ടി.എ പ്രമോദ്, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ് ) സൈജു ഡി, സി.എച്ച് സജീബ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ശ്യാംകുമാർ എസ്, സിവിൽ എക്സൈസ് ഓഫിസർ വിവേക് ബി.ബൈജു, വനിതാ സിവിൽ എക്സൈസ് ഓഫിസർ പി.എസ് സുമിതാ മോൾ, ഡ്രൈവർ സിയാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വീട്ടുവളപ്പിൽ ഒന്നര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി; കഞ്ചാവ് ചെടി വളർത്തുകയും കഞ്ചാവ് കൈവശം വയ്ക്കുകയും ചെയ്ത കേസിൽ വൈക്കം സ്വദേശിയായ യുവാവ് അറസ്റ്റിൽ


