ഗാന്ധി ജയന്തിയിൽ രാജ്യം:വികസിത ഭാരതത്തിന് ഗാന്ധിജിയുടെ പാത പിന്തുടരും; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാഷ്ട്രപിതാവിന് ആദരവ് അർപ്പിച്ച് രാജ്യം ഇന്ന് 156-മത് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. അഹിംസയുടെയും സമാധാനത്തിന്റെയും ആശയം വിളിച്ചോതി രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഭരണാധികാരികൾ രാജ്‌ഘട്ടിലെത്തി ബാപ്പുവിന്റെ സമാധിസ്മാരകത്തിന് മുമ്പിൽ പൂക്കളർപ്പിച്ചു.ഓരോ പൗരനെയും ഉയർത്തിക്കൊണ്ടുവരുന്ന സ്വയംപര്യാപ്തമായ വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഗാന്ധിജിയുടെ മൂല്യങ്ങൾ തന്നെയാണ് അടിത്തറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Advertisements

“മനുഷ്യചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയ പ്രിയപ്പെട്ട ബാപ്പുവിന്റെ അസാധാരണ ജീവിതത്തിന് ആദരവ് അർപ്പിക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. ധീരതയും ലാളിത്യവും എങ്ങനെ പ്രബലമായ ഉപകരണങ്ങളായി മാറുമെന്ന് അദ്ദേഹം തെളിയിച്ചു. സേവനത്തിന്റെയും അനുകമ്പയുടെയും ശക്തിയിൽ അദ്ദേഹം വിശ്വസിച്ചു. ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അനിവാര്യമായ മാർഗ്ഗം തന്നെയാണ് സേവനവും അനുകമ്പയും. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ പാത പിന്തുടരും” പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ കുറിച്ചു.

Hot Topics

Related Articles