കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട ഹർജിയില്‍ ഗുരുവായൂർ ദേവസ്വത്തിന് തിരിച്ചടി.വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബർ ഒന്നിന് തന്നെ നടത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ദേവന്റെ പ്രഭാവം വർധിക്കാനാണ് ഓരോ പൂജയും നടത്തുന്നത്. പൂജ രീതികളെ കുറിച്ച് വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തന്ത്രിക്ക് ഒറ്റയടിക്ക് ഇത് മാറ്റാനാകില്ലെന്നും കോടതി നീരിക്ഷിച്ചു. അതേസമയം, തുലാമാസത്തിലെ ഏകാദശിപൂജ നവംബർ രണ്ടിന് നത്തുന്നതില്‍ തടസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹർജി എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. വർഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. പുഴക്കര ചേന്നാസ് മനയിലെ കുടുംബാങ്ങങ്ങള്‍ തമ്മിലുള്ള തർക്കമാണ് ഈ ഹർജിക്ക് പിന്നിലെന്ന് ഗുരുവായൂർ ദേവസ്വം ഭരണ സമിതി അഡ്മിനിസ്ട്രേറ്റർ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നല്‍, തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. അതിന് ദേവപ്രശ്നം നടത്തണമെന്നും ഹർജിക്കാർ കോടതിയില്‍ പറഞ്ഞു. ഹർജിക്കാർക്കാരുടെ വാദം പരിഗണിച്ചാണ് കോടതി വിധി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഈ കേസ് പരിഗണിക്കുന്നത് കാരണം താൻ ഗുരുവായൂരില്‍ ദർശനം നടത്തിയില്ലെന്നും ജഡ്ജി ജെ കെ മഹേശ്വരി കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. ജസ്റ്റിസ് രവി കുമാറിന്റെ മകളുടെ വിവാഹത്തിന് താൻ ഗുരുവായൂരില്‍ പോയിരുന്നു. മറ്റു ജഡ്ജിമാർ ദർശനം നടത്തിയപ്പോഴും താൻ ദർശനം നടത്തിയില്ല. അതിന് കാരണം ഈ കേസ് പരിഗണിക്കുന്നതാണെന്ന് ജെ കെ മഹേശ്വരി പറഞ്ഞു.നഗര വികസനത്തിന് ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് : എൽ.ഡി.എഫ് കളമശ്ശേരി
കൊച്ചി : കളമശ്ശേരി നഗരസഭ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകാൻ എൽ ഡി എഫ് സൗകര്യം ഒരുക്കും . നഗര വികസനത്തിൽ പരാജയപ്പെട്ട യു ഡി എഫ് നയങ്ങൾക്ക് വിരുദ്ധമായി ഒട്ടേറെ പദ്ധതികളാണ് എൽ ഡി എഫ് മുന്നോട്ട് വക്കുന്നത്. വിപുലമായ സാധ്യതകൾ ഉണ്ടായിട്ടും നഗരം വികസനമില്ലാതെ വീർപ്പ് മുട്ടുകയാണ്. എൽ ഡി എഫ് പ്രകടന പത്രികയിൽ ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കുന്നതിന് എൽ ഡി എഫ് എല്ലാ വാർഡുകളിൽ നിർദ്ദേശപ്പെട്ടി സ്ഥാപിക്കുന്നു. കൂടാതെ 9074751795 എന്ന നമ്പറിൽ വാട്സ് അപ് സന്ദേശങ്ങൾ മുഖേനയും നിർദേശങ്ങൾ നൽകാം. നിർദേശ പെട്ടി നോർത്ത് കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ സി പി എം ഏരിയാ സെക്രട്ടറി കെ ബി വർഗീസ് പരാതിപ്പെട്ടി വിതരണോദ്ഘാടനം ചെയ്തു. എൽ ഡി എഫ് കൺവീനർ എ എം ജമാൽ അദ്ധ്യക്ഷനായി, ടി ടി രതീഷ് സ്വാഗതം പറഞ്ഞു. എൽ ഡി എഫ് മുനിസിപ്പൽ സെക്രട്ടറി അഡ്വ.പി.എം മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. കൗൺസിലർ ഹാജറാ ഉസ്മാൻ നന്ദി പറഞ്ഞു.


