അഞ്ചാലുംമൂട് : ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗവഃ എച്ച് എസ് എസ് അഞ്ചാലും മൂട് സ്കൂളിൽ ജൂൺ 22-ാം തീയതി തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് യോഗ പരിശീലനവും ബോധവൽക്കരണക്ലാസും നടന്നു. വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്ത ക്ലാസിൽ യോഗ ട്രെയിനർ ഡോ: ദിവ്യമോഹൻ യോഗ പരിശീലനം നൽകുകയും, ജില്ലാ കോ- ഓർഡിനേറ്റർമാരായ സുന്ദരേശൻ, ബിജോയ് ശ്രീധരൻ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.









സ്കൂളിലെ യോഗ കോ- ഓർഡിനേറ്ററായ അധ്യാപിക ജയകുമാരി ആർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ബി.കൃഷ്ണകുമാർ, പി.റ്റി.എ പ്രസിഡൻ്റ് ബിജു ആർ നായർ, പി .റ്റി. എ വൈസ് പ്രസിഡൻ്റ് ഷംനാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നുവെന്ന് പരിശീലനം ലഭിച്ച വിദ്യാർത്ഥികളായ 10 എച്ചിലെ ആരുഷി, 10 ഡി യിലെ അനാമിക എസ് എന്നിവർ അഭിപ്രായപ്പെട്ടു .അധ്യാപകനായ സുജിത്ത് യോഗത്തിന് നന്ദി പറഞ്ഞു,


