സണ്ണി തോമസ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: അഡ്വ: കെ.സുരേഷ് കുറുപ്പ് എക്‌സ് എം.പി

ചങ്ങനാശേരി: പൊന്നറ ശ്രീധര്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ച സണ്ണി തോമസിന് ചങ്ങനാശേരിയില്‍ സുഹൃദ് വേദിയുടെ നേതൃത്യത്തില്‍ സ്വീകരണം നല്‍കി. പൊതുമേഖലാസ്ഥാപനമായ ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സിനെ നഷ്ടത്തില്‍ നിന്നും കരകയറ്റി ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തിക്കുകയും സ്ഥാപനത്തെ മികവുറ്റതാക്കുന്നതിന് ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മാനിച്ചുമാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.
ചങ്ങനാശേരി അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം മുന്‍ എം.പി അഡ്വ കെ സുരേഷ് കുറുപ്പ്
ഉത്ഘാടനം ചെയ്തു.
പൊതുമേഖലാ സ്ഥാപനങളുടെ നിലനില്പ് തന്നെ വെല്ലുവിളി നേരിടുന്ന കാലത്ത് നഷ്ടത്തില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ ലാഭത്തിലെത്തിക്കാന്‍ കഴിഞ്ഞത് ചെയര്‍മാന്‍ എന്ന നിലയിലുള്ള സണ്ണിതോമസിന്റെ സത്യസന്ധവും മികവാര്‍ന്നതുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നുവെന്നും ഇക്കാര്യത്തില്‍ സണ്ണി തോമസ് പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയാണന്നും അദ്ദേഹം പറഞ്ഞു ഉപഹാരം നല്‍കിയും പൊന്നാട അണിയിച്ചും അഡ്വ സുരേഷ് കുറുപ്പ് സണ്ണിതോമസിനെ സ്വീകരിച്ചു.
വിനു ജോബ് എം.എല്‍ എ സമ്മേളനത്തില്‍ അദ്ധക്ഷത വഹിച്ചു.

Advertisements

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോമി ജോസഫ്, ഡോ. റൂബിള്‍ രാജ് സാംസണ്‍ വലിയ പറമ്പില്‍ പ്രൊഫ വി രാജ്‌മോഹന്‍ നായര്‍ റൗഫ് റഹീം എന്നിവര്‍ പ്രസംഗിച്ചു.
മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ്,
ട്രാവന്‍കൂര്‍ എസ് എച്ച്ജി പ്രസിഡന്റ് ബെര്‍ണാഡ് ലോബോ, കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ വി.ജെലാലി, ആര്‍ജെ ഡി ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു മൂലയില്‍, ഗാന്ധി ഫോറം കണ്‍വീനര്‍ ജസ്റ്റിന്‍ ബ്രൂസ് പായിപ്പാട് ഗ്രന്ഥശാല പ്രസിഡന്റ് ഇസ്മായില്‍ പാറക്കല്‍, കെ. എ അഷറഫ് കുട്ടി, കെ. എസ്. ആര്‍റ്റിസി ബസ്പാസഞ്ചേഴ്സ് ഫോറം തുടങ്ങി വിവിധ സംഘടനകള്‍ക്ക് വേണ്ടി പൊന്നാട അണിയിച്ചു.

Hot Topics

Related Articles