മണ്ണിൽ ചവിട്ടി നിന്ന് മണലാരണ്യത്തിൽ പൊന്ന് വിളയിക്കാനൊരുങ്ങി മലയാളിയായ യുവ സംരംഭകൻ; സെയിൽസ്മാനായി തുടങ്ങി വ്യവസായ സംരംഭത്തിലേയ്ക്കു കുതിക്കുന്ന മലയാളി യുവാവിന്റെ വേറിട്ട ജീവിത കഥയറിയാം

കോട്ടയം: മണ്ണിൽ ചവിട്ടി നിന്നാണ് മണലാരണ്യം കൈനിറയെ പൊന്നു നൽകുമെന്ന് അനുഭവമുള്ളവരാണ് മലയാളികൾ. ആ അനുഭവത്തിന് വിത്തും വളവും പാകി ഒന്ന് കൂട്ടി മുളപ്പിച്ചെടുക്കുകയാണ് കോട്ടയം കാരാപ്പുഴ സ്വദേശിയായ റോഷൻ കെൻസ്. കോട്ടയത്തിന്റെ നഗരമധ്യത്തിൽ ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ തുടങ്ങിയ ശേഷം ജീവിതം വലിയ സ്‌കേലിലേയ്ക്കു മാറ്റി നടാനായാണ് റോഷൻ ദുബായിയിലേയ്ക്കു പറന്നത്. പറന്നിറങ്ങി എല്ലുമുറിയെ പണിയെടുത്താൽ മണലാരണ്യം കൈനിറയെ പൊന്ന് നൽകുമെന്ന് റോഷൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Advertisements

ദുബായ് കെൻസ് കാർസിൽ സെയിൽസ്മാനായി തുടർന്നു കൊണ്ടു തന്നെ ഏഴോളം സംരംഭങ്ങൾക്ക് കരുത്തുപകരുകയാണ് റോഷൻ എന്ന യുവ സംരംഭകൻ. കോട്ടയം കാരാപ്പുഴ എരുത്തിക്കൽ പറമ്പിൽ വീട്ടിൽ റോഷൻ കെൻസ് എന്ന ചെറുപ്പക്കാരനാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപ്പെട്ടത്തിൽ നിന്നും ഇന്ന് ഏഴോളം വ്യവസായ സംരംഭങ്ങളുടെ തലപ്പത്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം കേന്ദ്രീകരിച്ച് നിരവധി ഇവന്റ് പ്രോഗ്രാമുകൾ അടക്കം കോ ഓർഡിനേറ്റ് ചെയ്താണ് റോഷൻ വ്യവസായ രംഗത്തേയ്ക്ക് ഇറങ്ങുന്നത്. കോട്ടയത്തെ വിവിധ പരിപാടികളുടെ ഭാഗമായി നിന്ന റോഷൻ പിന്നീട് വിദേശത്തേയ്ക്ക് പോകുകയായിരുന്നു. ഇവിടെ എത്തിയ ശേഷം ആദ്യം വിവിധ സ്ഥാപനങ്ങളിൽ വിവിധ ജോലികൾ ചെയ്തു. ഇതിനിടെയാണ് കെൻസ് കാർ എന്ന യൂസ്ഡ് കാർ വിൽപ്പന സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിയ്ക്ക് പ്രവേശിക്കുന്നത്. നിലിവിൽ ഇദ്ദേഹം കെൻസ് കാറിന്റെ സെയിൽസ്മാനായി തന്നെ തുടരുകയാണ്.

ദുബായ് കേന്ദ്രീകരിച്ചുള്ള യൂസ്ഡ് കാർ കമ്പനിയാണ് കെൻസ് കാർ. ഇത് കൂടാതെ റിപ്ലിക്കാ എന്ന പേരിൽ വസ്ത്ര മൊത്ത വിതരണ വ്യാപാര ശ്യംഖലയും ഈ യുവ വ്യവസായി കൈകാര്യം ചെയ്യുന്നുണ്ട. റിപ്ലിക്ക ക്ലോത്തിംങ് ഹബ് എന്ന പേരിൽ കേരളത്തിലാണ് ഈ വസ്ത്ര വ്യാപാര ശൃംഖല പ്രവർത്തിക്കുന്നത്. യാഹി – ജൂഹി എന്നീ രണ്ട് പെർഫ്യൂം ബ്രാൻഡുകളും കേരളത്തിൽ തന്നെ റോഷൻ വിപണിയിലൽ എത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഫ്യൂച്ചർ 360 എന്ന പേരിൽ വിദ്യാർത്ഥികൾക്ക് ജർമ്മൻ അടക്കമുള്ള കോഴ്‌സുകൾ പഠിപ്പിക്കുന്ന സ്ഥാപനവും റോഷൻ നടത്തുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് യുവ സംരംഭകർക്കും വാഹന പ്രേമികൾക്കും വഴികാട്ടിയായ യു ട്യൂബ് ചാനലും ഇദ്ദേഹം നടത്തുന്നുണ്ട്.

Hot Topics

Related Articles