കോട്ടയം : ജില്ലാ സോഷ്യൽ പോലിസ് വിംഗിന് പുതുതായി അനുവദിച്ചിരിക്കുന്ന D – Dad സെൻ്ററിൻ്റെ ( ഡിജിറ്റൽ ഡി അഡീഷൻ സെൻ്ററിൻ്റെ } ഉദ്ഘാടനവും , ആശാവർക്കർമാർക്കായി സൈബർ സുരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ കോട്ടയം പൊലീസ് ക്ലബ്ബ് ഹാളിൽ ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽ ഹമീദ് പരിപാടിയും , D-dad സെൻ്ററും ഉദ്ഘാടനം ചെയ്തു. അഡി. സുപ്രണ്ട് ഓഫ് പോലീസ് വിശ്വനാഥൻ എ.കെ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവൈ.എസ്.പി കെ.എസ് അരുൺ സ്വാഗതവും







നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഡോ. വ്യാസ് സുകുമാരൻ , പ്രഭാഷണം നടത്തി , സബ്ഇൻസ്പെക്ടർ . ഡി. ജയകുമാർ , സബ് ഇൻസ്പെക്ടർ യാസ്മീർ എന്നിവർ സന്നിഹിതരായിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സ്നേഹ സി, പ്രോജക്ട് കോ-ഒഡിനേറ്റർ പ്രീതി രവി കെ എന്നിവർ ആശാ വർക്കർക്കർ മാർക്ക് പരിശീലനം നൽകി , സൈബർ സെക്യൂരിറ്റി യെ പറ്റി സൈബർ സെൽ സബ് ഇൻസ്പെക്ട മാരായ ജയചന്ദ്രൻ, ഷൈൻ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.


