ന്യൂസ് ഡെസ്ക്:ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച പ്രകൃതിദത്ത എണ്ണകളിലൊന്നാണ് വെർജിൻ കോക്കനട്ട് ഓയിൽ. സാധാരണ വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധമായ രൂപമായ ഈ എണ്ണ, ചർമ്മത്തിന്റെ ഇലാസ്റ്റികത വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം ആരോഗ്യകരമായ ചർമ്മം നിലനിർത്താനും ഏറെ ഗുണകരമാണ്. പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കും.നല്ലൊരു മോയിസ്ചറൈസറായും വെർജിൻ കോക്കനട്ട് ഓയിൽ പ്രവർത്തിക്കുന്നു. ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നതിനും വരൾച്ച തടയുന്നതിനും ഇത് സഹായിക്കുന്നു.
അതുകൊണ്ടുതന്നെ നിരവധി പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ വെർജിൻ കോക്കനട്ട് ഓയിൽ പ്രധാന ഘടകമായി ഉപയോഗിക്കുന്നു.മുടിയുടെ ആരോഗ്യത്തിനും ഈ എണ്ണ ഗുണകരമാണ്. തലയോട്ടിക്ക് ആവശ്യമായ ഈർപ്പം നൽകുകയും താരൻ നിയന്ത്രിക്കാനും മുടിയുടെ തിളക്കം വർധിപ്പിക്കാനും വെർജിൻ കോക്കനട്ട് ഓയിൽ സഹായിക്കുന്നു. മുടിവളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കാം.മേക്കപ്പ് നീക്കം ചെയ്യുന്നതിനും വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ എണ്ണമയമുള്ളതും മുഖക്കുരു സാധ്യത കൂടുതലുള്ളതുമായ ചർമ്മങ്ങൾക്ക് ഈ എണ്ണ അനുയോജ്യമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരണ്ട ചർമ്മമുള്ളവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് ആരംഭിച്ച് ക്രമേണ ഉപയോഗം വർധിപ്പിക്കാം. മുഖക്കുരു സാധ്യതയുള്ളവർ ഉപയോഗിച്ചാൽ ബ്ലാക്ക് ഹെഡ്, വൈറ്റ് ഹെഡ്, മുഖക്കുരു പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.അൾട്രാവയലറ്റ് രശ്മികളുമായുള്ള സമ്പർക്കം മൂലം ഉണ്ടാകുന്ന ചർമ്മവീക്കം ലഘൂകരിക്കാൻ വെർജിൻ കോക്കനട്ട് ഓയിലിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായകമാണ്. എന്നാൽ പുറമെ നിന്നു എണ്ണ വാങ്ങുമ്പോൾ ഗുണമേന്മ ഉറപ്പാക്കണം.
ബോഡി സ്ക്രബ് ആയും വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം. കൈകാലുകൾ മങ്ങിയതായോ വരണ്ടതായോ തോന്നുന്നവർക്ക് ഇത് ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകും. വിണ്ടുകീറിയ ചുണ്ടുകളിൽ പുരട്ടുന്നതിനും ഈ എണ്ണ ഫലപ്രദമാണ്.ശരീരദുർഗന്ധം കുറയ്ക്കുന്നതിനും വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം. കൂടാതെ വായിൽ ഇട്ട് കുറേ സമയം കുലുക്കുഴിയുന്ന ‘ഓയിൽ പുള്ളിംഗ്’ ശീലത്തിലൂടെ വായിൽ രോഗം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.


