ഹാർട്ട് ബീറ്റ്സ് : സുവർണ്ണ ജൂബിലിയും സംഗീത സായാഹ്നവും

കോട്ടയം : ഇൻഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ്ന്റെ ദേശീയ സംഗീത വിഭാഗമായ 𝗛𝗲𝗮𝗿𝘁𝗯𝗲𝗮𝘁𝘀 ന്റെ സുവർണ്ണ ജൂബിലി ശുശ്രൂഷ കോട്ടയം സി എം എസ് കോളജ് ഗ്രേറ്റ് ഹാളിൽ വെച്ച് ഫെബ്രുവരി ഏഴ് ശനിയാഴ്‌ച വൈകുന്നേരം 5.30ന് നടക്കും.

Advertisements

റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ
(ബിഷപ്പ്, സി.എസ്.ഐ. മദ്ധ്യ കേരളാ മഹായിടവക) ഉദ്ഘാടനം നിർവ്വഹിക്കും. സമ്മേളനത്തിൽ തോമസ്‌ മാർ തിമോഥിയോസ് മെത്രാപ്പോലീത്ത, (മലങ്കര യാക്കോബായ സുറിയാനി സഭ, കോട്ടയം ഭദ്രാസനം) അനുഗ്രഹപ്രഭാക്ഷണം നിർവഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റവ. ഡോ. ജോ ജോസഫ് കുരുവിള (വികാരി, സെന്റ് തോമസ് മാർത്തോമ്മ ചർച്ച് പ്രൊഫസർ & റിസർച്ച് ഗൈഡ് എഫ് എഫ് ആർ ആർ സി കോട്ടയം.) റവ. ജോമോൻ ജോസഫ് (കേരള സ്റ്റേറ്റ് ഓവർസിയർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ, കേരളാ റീജിയൺ) എന്നിവർ ആശംസകൾ അറിയിക്കുകയും പി. ഐ. വർഗ്ഗീസ് (സീനിയർ സ്റ്റാഫ് മെമ്പർ, ക്യാമ്പസ് ക്രൂസേഡ് )സമർപ്പണ ശുശ്രൂഷ നിർവഹിക്കുകയും ചെയ്യും.

അരനൂറ്റാണ്ടു കാലത്തെ ഹാർട്ട് ബീറ്റ്സിന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് നടത്തപ്പെടുന്ന സംഗീത സായാഹ്നവും ഉണ്ടായിരിക്കുന്നതാണ്. ഏവരെയും ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.

Hot Topics

Related Articles