ഈഡനിൽ ഇന്ത്യൻ മേധാവിത്വം..! ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിൽ ലോക ടെസ്റ്റ് ചാമ്പ്യന്മാരെ വിറപ്പിച്ച് ടീം ഇന്ത്യ; ജയ്‌സ്വാളിന്റെ വീഴ്ചയിൽ ഞെട്ടി നീലപ്പട

ഈഡൻ ഗാർഡൻസ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ബുംറയുടെ പവറിൽ കരുത്തറിയിച്ച് ടീം ഇന്ത്യ. ആദ്യ ഇന്നിംങ്‌സിൽ അഞ്ചു വിക്കറ്റ് പിഴുത ബുംറയുടെ കരുത്തിൽ ദക്ഷിണാഫ്രിക്കയെ ടീം ഇന്ത്യ 159 റണ്ണിന് എറിഞ്ഞിട്ടു. ആദ്യ ഇന്നിംങ്‌സിൽ ബാറ്റിംങിന് ഇറങ്ങിയ ടീം ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺ എടുത്തിട്ടുണ്ട്. ജയ്‌സ്വാളിന്റെ (12) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Advertisements

ടോസ് നേടിയ ലോക ടെസ്റ്റ് ചാമ്പ്യന്മാർ ഇന്ത്യയ്ക്ക് എതിരെ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് റിക്കിൽടണും (23) മാക്രവും (31) ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്. എന്നാൽ, രണ്ടു പേരെയും മികച്ച പന്തിലൂടെ പുറത്താക്കിയ ബുംറ ഇന്ത്യയ്ക്ക് നിർണ്ണായകമായ ബ്രേക്ക് ത്രൂ നൽകി. ദക്ഷിണാഫ്രിക്കൻ സ്‌കോർ 58 ൽ നിൽക്കെ റിക്കിൾട്ടണ്ണിനെയും, 62 ൽ മാക്രത്തെയും തൂക്കിയ ബുംറ ഇന്ത്യയ്ക്ക് വൻ പവറാണ് നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ഷോക്കിൽ നിന്നും പിന്നീട് പുറത്ത് കടക്കാൻ കഴിയാതിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 100 ന് മുൻപ് ക്യാപ്റ്റൻ ബാവുമ്മയെ(3) കൂടി നഷ്ടമായി. കുൽദീപിനായിരുന്നു വിക്കറ്റ്. 114 ൽ മൾഡറെ(24) കൂടി നഷ്ടമായതോടെ പിന്നാലെ വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. 120 ൽ ടോണി (24), 146 ൽ കെയിൽ വെരിയാനെ (16), 147 ൽ മാർക്കോ ജാനിസൺ (0), 154 ൽ ബോസ്ച്ച് (3), 159 ൽ സിമ്മോൺ ഹാർമർ (5) എന്നിവരെ വീഴ്ത്തിയ ഇന്ത്യ 159 ന് ദക്ഷിണാഫ്രിക്കയെ ഒൻപതിൽ എത്തിച്ചു. അവസാന വിക്കറ്റായി കേശവ് മഹാരാജിനെ (0) ബുംറ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റിംങിന് അന്ത്യമായി. മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യം തന്നെ ജയ്‌സ്വാളിനെ നഷ്ടമായി. ഏഴു റണ്ണുമായി കെ.എൽ രാഹുലും , മൂന്ന് റണ്ണുമായി നൈറ്റ് വാച്ച്മാൻ വാഷിംങ്ടൺ സുന്ദറുമാണ് ക്രീസിൽ.

Hot Topics

Related Articles