ഏഷ്യാ കപ്പ് ട്രോഫി ഇപ്പോൾ എവിടെ ? മൊഹ്‌സിന്‍ നഖ്‌വി ആ ട്രോഫി കൊണ്ട് പോയത് എവിടേയ്ക്ക്

ദുബായ്: ഒരു ഏഷ്യാ കപ്പ് ട്രോഫിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. പാകിസ്താനെ കീഴടക്കി ഏഷ്യാ കപ്പ് വിജയിച്ച ഇന്ത്യ പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടെടുത്തു.ഇതില്‍ ഇടഞ്ഞ നഖ്‌വി സ്‌റ്റേഡിയത്തില്‍ നിന്ന് പോയത് ജേതാക്കള്‍ക്കുള്ള ട്രോഫിയും കൊണ്ടായിരുന്നു. പിന്നാലെ ജേതാക്കളുടെ പോഡിയത്തില്‍ ട്രോഫി ഇല്ലാതെ ഇന്ത്യന്‍ ടീം വിജയാഘോഷം നടത്തിയ സംഭവവും വൈറലായി. ഏഷ്യാ കപ്പ് ഫൈനലിനു ശേഷം നടന്ന ഈ തര്‍ക്കത്തിനു പിന്നാലെ ഉയര്‍ന്നുവന്ന ചോദ്യം ഇന്ത്യയ്ക്ക് സമ്മാനിക്കാന്‍വെച്ച ആ ട്രോഫി എവിടെയാണ് എന്നതായിരുന്നു.

Advertisements

ഫൈനലിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങ് കഴിഞ്ഞ് നഖ്‌വി സ്റ്റേഡിയം വിടുമ്ബോഴാണ് നമ്മള്‍ ഈ ട്രോഫി അവസാനമായി കണ്ടത്. ട്രോഫിയുമായി എസിസി ഉദ്യോഗസ്ഥര്‍ നഖ്‌വിയെ അനുഗമിക്കുകയായിരുന്നു. ഇപ്പോഴിതാ പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സ്റ്റേഡിയത്തില്‍ നിന്ന് ആ ട്രോഫി നേരേ കൊണ്ടുപോയത് ദുബായിലെ ഐസിസി ആസ്ഥാനത്തിന് സമീപത്തുള്ള എസിസിയുടെ ആസ്ഥാനത്തേക്കാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് എസിസി ആസ്ഥാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈനലിനു ശേഷം നടന്ന ഇത്തരം അനിശ്ചിതത്വം കാരണം ഒരു മണിക്കൂര്‍ വൈകിയാണ് സമ്മാനദാന ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നാലെ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചു. കിരീടവും മെഡലും സ്വീകരിക്കാതെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ വിജയം ആഘോഷിച്ചത്. സമ്മാനദാനച്ചടങ്ങില്‍ വ്യക്തിഗത പുരസ്‌കാരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചത്. അത് നഖ്വിയായിരുന്നില്ല വിതരണം ചെയ്തത്.

Hot Topics

Related Articles