കൊളംബോ: ഇന്ത്യ – പാകിസ്ഥാൻ ടി20 പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ ആദ്യ 11 പേരില്‍ ഉണ്ടാകില്ലെന്ന സൂചനയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. വയറുവേദന കാരണം കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയ സ്റ്റാർ ബാറ്റർ അഭിഷേക് ശർമ നാളത്തെ മത്സരത്തില്‍ കളിക്കുമെന്ന് സൂര്യകുമാർ പറഞ്ഞു. ഇതോടെ ഓപ്പണർ റോളില്‍ കളിച്ചിരുന്ന മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും.
അഭിഷേക് ശർമ നാളത്തെ മത്സരത്തില്‍ കളിക്കുമോ എന്ന ചോദ്യത്തിന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സല്‍മാന് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹത്തെ നാളെ കളിപ്പിക്കും എന്നായിരുന്നു സൂര്യകുമാർ യാദവിന്റെ തമാശ രൂപേണയുള്ള മറുപടി. തൊട്ട് മുൻപ് വാർത്താ സമ്മേളനം നടത്തിയ പാക് ക്യാപ്റ്റൻ അഭിഷേകിനെ കളിക്കളത്തില്‍ നേരിടണം എന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി ആണ് സൂര്യകുമാർ അഭിഷേക് നാളെ കളിക്കുമെന്ന് വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിഷേക് ശർമയുടെ അഭാവത്തില്‍ നമീബിയക്കെതിരെ ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായിരുന്നു. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരം വിക്കറ്റായത്. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജു പക്ഷെ അനാവശ്യ ഷോട്ടിന് ശ്രമിച്ചു പുറത്താക്കുക ആയിരുന്നു. ഇതോടെയാണ് അഭിഷേക് ശർമയെ വീണ്ടും ടീമിലേക്ക് പരിഗണിക്കാൻ ടീം തീരുമാനിച്ചത്. അതെ സമയം റിങ്കു സിങിനെ പുറത്തിരുത്താൻ ടീം ആലോചിക്കുന്നുണ്ടെങ്കില്‍ സഞ്ജു ഓപ്പണറായി കളത്തിലിറങ്ങാനും സാധ്യതയുണ്ട്.


