കോട്ടയം : ഓൺലൈൻ വിപണി വഴി വിൽപ്പന നടത്തുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന കർശനമാക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു. വിപണിയിൽ നിലവിൽ ഒരു കിലോ വെളിച്ചണ്ണയുടെ വില നാനൂറു രൂപായിക്ക് മുകളിലാണ്. എന്നാൽ കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഓൺലൈൻ വിപണി വഴി ഒരു കിലോ വെളിച്ചെണ്ണ ഇരുനൂറ്റി പതിനഞ്ചു രൂപായിക്ക് വിൽപ്പന നടത്തിയിരുന്നു. വിപണിയിലെ കൊപ്രായുടെ വിലക്ക് വെളിച്ചെണ്ണ വിൽപ്പന നടത്തിയിരിക്കുന്നത് കേരളത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഗുണനിലവാരം ഇല്ലാത്തത് എന്ന് കണ്ടെത്തി വിൽപ്പന നിരോധിച്ചു കമ്പനീകൾ അന്യ സംസ്ഥാനങ്ങളിൽ പോയി സർക്കാർ ലൈസൻസ് എടുത്ത് ഓൺലൈൻ വിപണി വഴി വിൽപ്പന നടത്തുന്നത് വ്യാപകമാണ്. കേരളത്തിൽ പരിശോധന കർശനമാക്കിയതാണ് ഓൺലൈൻ വിപണിയിൽ സജീവമാകാൻ ഇവരെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ വ്യാപാര൦ ഗുണനിലവാര പരിശോധന കർശനമാക്കണം : ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ്


