മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ബുള്ളറ്റ് മോഷണം പോയി; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജാഗത്ര ന്യൂസിന്

കോട്ടയം : മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഇരുചക്ര വാഹനം മോഷണം പോയി. ഇന്നലെ ഒക്ടോബർ 10 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. വാഹന ഉടമ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. KL- 05-AQ-9951 ബുള്ളറ്റ് ആണ് മോഷണം പോയത്. സനീഷ് എന്ന ആളിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും സ്റ്റാർട്ട് ചെയ്തു കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ അടുത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളുടെ മുഖം വ്യക്തമല്ല. വാഹനവുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യം കാണാം. വാഹനം കണ്ടുകിട്ടുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
9188827413 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Advertisements

Hot Topics

Related Articles