ഇറാൻ്റെ കപ്പലിനു നേരെ കൊളംബോയിൽ നടന്ന ആക്രമണം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പുറത്ത് വന്നത് കപ്പലിൻ്റെ നാവികൻ്റെ വെളിപ്പെടുത്തൽ 

കൊളംബോ: ഇന്ത്യയുടെ മിലാൻ നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാന്റെ ഐആർഐഎസ് ദേന എന്ന യുദ്ധക്കപ്പലിന് നേരെ മാർച്ച്‌ 4-ന് നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഗാലിക്ക് സമീപം ശ്രീലങ്കൻ തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അമേരിക്കൻ അന്തർവാഹിനിയില്‍ നിന്ന് തൊടുത്ത ടോർപ്പിഡോ കപ്പലിനെ തകർത്തത്.

Advertisements

കപ്പലില്‍ ഉണ്ടായിരുന്ന നാവികൻ ഹമീദ് മൊമേനയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. മുന്നറിയിപ്പില്ലാത്ത ആക്രമണമായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. അതൊരു യുദ്ധമേഖലയായിരുന്നില്ല, ഞങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് അവർ പെരുമാറിയതെന്ന് ഹമീദ് തസ്നിം ന്യൂസിനോട് പറഞ്ഞു. കപ്പലിന് കേടുപാടുകള്‍ വരുത്തുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ മറ്റ് ഭാഗങ്ങളില്‍ ആക്രമിക്കാമായിരുന്നു. എന്നാല്‍ നാവികരെ ഒന്നടങ്കം കൊന്നൊടുക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കപ്പലില്‍ 104 നാവികരുണ്ടായിരുന്നു. ആദ്യ ടോർപ്പിഡോ ഏറ്റപ്പോഴും ആരും കപ്പല്‍ വിട്ടുപോയില്ല. രാത്രി 11 മണി വരെ കപ്പലില്‍ തന്നെ ഉറച്ചുനിന്ന ശേഷം കപ്പല്‍ പൂർണ്ണമായും മുങ്ങിയപ്പോഴാണ് കടലിലേക്ക് ചാടിയത്. മാർച്ച്‌ 4-ന് അമേരിക്കൻ അന്തർവാഹിനിയില്‍ നിന്ന് തൊടുത്ത എംകെ-48 ടോർപ്പിഡോയാണ് ഇറാനിയൻ കപ്പലിനെ തകർത്തത്. അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെ സഞ്ചരിക്കവെയായിരുന്നു ഈ മിന്നലാക്രമണം. 104 പേർ കൊല്ലപ്പെട്ട ദുരന്തത്തില്‍ 87 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ഹമീദ് ഉള്‍പ്പെടെ 32 നാവികരെയാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. രക്ഷപ്പെട്ടവർ ശ്രീലങ്കൻ തീരത്തേക്ക് നീന്തിയാണ് എത്തിയതെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Hot Topics

Related Articles