തദേശ തിരഞെടുപ്പ് വിജയം : ജോസ് കെ മാണിയെയും കൂട്ടരെയും കൂടെ നിർത്താൻ നിക്കം ശക്തമാക്കി യുഡിഎഫ്

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി നിലപാട് കേരള കോണ്‍ഗ്രസ് എം സ്വീകരിച്ചില്ല. സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് തന്നെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസിനെ എമ്മിനെ കൂടി കൊണ്ടുവന്നു നിയമസഭയില്‍ കരുത്ത് തെളിയിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇതിനോടകം പല നേതാക്കളും ജോസിനെയും കൂട്ടരെയും സ്വാഗതം ചെയ്യുകയും ചെയ്തു.

Advertisements

ജോസ് കെ മാണിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച മാണി സി കാപ്പനും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. രണ്ട് കൈയ്യും നീട്ടി കേരള കോണ്‍ഗ്രസിനെ സ്വീകരിക്കുമെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ മുന്നണി മാറാന്‍ ഇല്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും കേരള കോണ്‍ഗ്രസ എമ്മിന് കാര്യമായ നഷ്ടമുണ്ടായിട്ടില്ല എന്നാണ് ഇവരുടെ വിലയിരുത്തല്‍. ഈ വിഷയത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമോ എന്നും യുഡിഎഫ് നേതൃത്വം ഉറ്റുനോക്കുന്നുണ്ട്.

Hot Topics

Related Articles