കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥി; കത്തോലിക്കാ സഭയിൽ നിർണ്ണായ സ്വാധീനമുള്ള കോൺഗ്രസ് നേതാവ് സ്ഥാനാർത്ഥിയായേക്കും; കനഗോലുവിന്റെ രണ്ടാം പട്ടികയിൽ ഇടം നേടി കർഷക കോൺഗ്രസ് നേതാവ്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തിയേക്കുമെന്ന് സൂചന. ഓരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതിനു വേണ്ടി കനഗോലുവിന്റെ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടാം ഘട്ട സർവേയിലാണ് ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷക കോൺഗ്രസിന്റെ നേതാവ് കൂടിയായ ഇദ്ദേഹത്തിന്റെ പേര് ഹൈക്കമാൻഡിന്റെ പരിഗണിയ്ക്ക് നൽകിയിരിക്കുന്നതിനാൽ പുറത്ത് വിടാനാവില്ലെന്നാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ സമയത്ത് ഇദ്ദേഹത്തെ പരിചയപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന. കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പരിഗണിച്ചപ്പോൾ കനഗോലുവിന്റെ സംഘം പ്രാദേശിക തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെയും പേര് ലഭിച്ചത്. പ്രാദേശിക നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പറഞ്ഞ പേരുകളിൽ ഒന്നാണ് ഈ നേതാവിന്റേത്. കത്തോലിക്കാ കോൺഗ്രസിന്റെയും, കർഷക കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായ ഇദ്ദേഹം പ്ലാന്ററും, സഹകാരിയുമാണ്. കത്തോലിക്കാ കോൺഗ്രസിന്റെ രൂപതാ ഭാരവാഹി കൂടിയാണ് ഇദ്ദേഹം. ട്രേഡ് യൂണിയൻ രംഗത്ത് അടക്കം മികവ് തെളിയിച്ച ഇദ്ദേഹത്തിന്റെ പ്രവർത്തകനങ്ങൾ എല്ലാക്കാലത്തും കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പാർട്ടിയ്ക്ക് ഊർജം പകരുന്നതായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സജീവ രാഷ്ട്രീയ പ്രവർത്തന മേഖലകളിലെല്ലാം ഇദ്ദേഹത്തിന്റെ സാന്നിധ്യം കാൽനൂറ്റാണ്ടിലധികമായുണ്ട്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ എല്ലാം കാഞ്ഞിരപ്പള്ളിയിൽ ഇദ്ദേഹം സജീവമായി ഉണ്ട്. ഇതെല്ലാം കണക്കിലെടുത്ത് തന്നെയാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ഇദ്ദേഹത്തിന്റെ പേര് കനഗോലു റിപ്പോർട്ടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് എൽഡിഎഫ് സ്ഥാനാർത്ഥിയായും എൻ.ഹരി ബിജെപി സ്ഥാനാർത്ഥിയായും എത്തുമെന്ന് ഏകദേശം വ്യക്തമായിരിക്കെ ഈ യുവ നേതാവിന്റെ രംഗ പ്രവേശനം തിരഞ്ഞെടുപ്പ് സാധ്യതകളെ ചൂട് പിടിപ്പിക്കും. കാഞ്ഞിരപ്പള്ളിയെന്ന കോട്ടതിരികെ പിടിക്കാൻ കോൺഗ്രസിനും യുഡിഎഫിനും യുവ നേതാവിന്റെ സാന്നിധ്യം കൂടുതൽ ഊർജദായകമാകും.

Advertisements

Hot Topics

Related Articles