തിരുവല്ല തിരുമൂലപുരത്ത് ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിന് തുടക്കമായി : ഇന്ന് വിശ്വാസ സംരക്ഷണ സംഗമം നടക്കും 

കോട്ടയം: തിരുവല്ല തിരുമൂല പുരത്ത് നടക്കുന്ന യുവജന സമാജത്തിൻ്റെ നേതൃത്വത്തിലുള്ള ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിന് തുടക്കമായി. തിരുവല്ല തിരുമൂലപുരത്തെ എം.ഡി.എം കൺവൻഷൻ സെൻ്ററിൽ തയ്യാറാക്കിയ  ഇട്ടിത്തൊമ്മൻ കത്തനാർ നഗറിലാണ് ഇന്ന് സംഗമം നടക്കുക. റാന്നിയിൽ നിന്നും കൊണ്ടു വന്ന പതാകയ്ക്കും, ചിങ്ങവനത്തു നിന്നും കൊണ്ടു വന്ന ഛായാചിത്രത്തിനും സമ്മേളന വേദിയിൽ സ്വീകരണം നൽകി. ഫാ. ബിനു പയ്യനാട്ടിൻ്റെയും റാന്നി മേഖലാ നേതാക്കന്മാരുടെയും നേതൃത്വത്തിൽ എത്തിയ പതാക പ്രയാണത്തെ റവ. ഇമ്മാനുവൽ കുന്നുകണ്ടത്തിൽ സ്വീകരിച്ചു. ഫാ. ജിബി ജോസഫിൻ്റെയും ചിങ്ങവനം മേഖലാ നേതാക്കന്മാരുടെയും നേതൃത്വത്തിൽ ഛായാ  ചിത്ര പ്രചാരണം സമ്മേളന നഗറിൽ റവ.ഫാ. മാത്യു കവിരായിൽ ഏറ്റുവാങ്ങി. 

Advertisements

തുടർന്ന് പതാക ഉയർത്തൽ നടന്നു. ഇതിന് ശേഷം പ്രതിനിധി സമ്മേളനം നടന്നു, ജോയി പള്ളിക്കപ്പറമ്പിൽ സ്വാഗതം. കുറിയാക്കോസ് മോർ ഇവാനിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. കുരിയാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിചു.  പരിപാടിയുടെ മുഖ്യ സംഘാടകൻ ഏലിയാസ് സഖറിയ പാറയിൽ വിശ്വാസ സംരക്ഷണ സംഗമത്തിൻ്റെ ക്രമീകരണങ്ങളും പരിപാടികളും വിശദീകരിച്ചു. യുവജന സമാജം പ്രസിഡൻ്റ് ഫാ.സഖറിയ തോമ്പുമണ്ണിൽ , വൈദിക ട്രസ്റി ഫാ.തോമസ് എബ്രഹാം കടപ്പനങ്ങാട് , റെജി പഴയപീടികയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.  അനിൽ കെ മാത്യു കിടക്കേറ്റ് പറമ്പിൽ നന്ദി പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബർ ഒൻപതിന് രാവിലെ വള്ളംകുളം മാർ ഏലിയാസ് തൃതീയൻ പള്ളിയിൽ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, ഏഴിന് കുർബാന, രാവിലെ 10.30 മുതൽ തിരുമൂലപുരം എം.ഡി.എം കൺവൻഷൻ സെൻ്ററിൽ കലാമത്സരങ്ങൾ. ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം നടക്കും. മൂന്നിന് തിരുമൂലപുരം ടൌണിൽ നിന്നും സമ്മേളന നഗരിയിലേയ്ക്കു ഘോഷയാത്ര നടക്കും. സമ്മേളന നഗറിൽ ഘോഷയാത്ര പ്രവേശിക്കുമ്പോൾ കുരിശിൽ ആലാത്ത് കെട്ടി വിശ്വാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലും.  3.30 ന് വിശ്വാസ സംരക്ഷണ പൊതുസമ്മേളനം നടക്കും. 

പരിശുദ്ധ പാർത്രിയാർക്കീസ് ബാവായുടെ പ്രതിനിധി സിറിയൻ ഓർത്തഡോക്സ് സഭയിലെ യൂത്ത് അഫയേഴ്സ് ആൻ്റ് ക്രിസ്ത്യൻ എഡ്യുക്കേഷൻ വികാരി ആർച്ച് ബിഷപ്പ് മോർ ആൻഡ്രൂസ് ബാഹിഅനുഗ്രഹ പ്രഭാഷണം നടത്തും. ഇതര സമുദായത്തിലെ മെത്രോപ്പോലീത്താമാരും വൈദികരും പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കും.  വൈകിട്ട് ഏഴിന് ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി നടക്കും.

Hot Topics

Related Articles