കോട്ടയം: നരേന്ദ്ര മോദി സർക്കാരിൻ്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് കർഷക മോർച്ച കോട്ടയം വെസ്റ്റ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കുമരകം കൃഷി വിക്ഞാന കേന്ദ്രത്തിൽ പ്രകൃതി കൃഷി സംരക്ഷണത്തിനായി ജൈവകൃഷി ശില്പശാല നടത്തി.
2014ൽ മോദി സർകാർ അധികാരത്തിൽ വന്നതിന് ശേഷം മനുഷ്യൻ്റെ ആരോഗ്യവും, മണ്ണിൻ്റെ ആരോഗ്യവും സംരക്ഷിക്കുന്നതിന് ജൈവകൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ ദീർഘകാല അടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട് എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ പറഞ്ഞു.
ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയറുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് ഭരതം ലോകത്തിന്നു ഏറ്റവും കൂടുതൽ ജൈവകർഷകർ ഉള്ള രാജ്യമായി മാറി എന്നും,
ജൈവ കൃഷിയുടെ വിസ്തീർണ്ണം വലിയ രീതിയിൽ വർദ്ധിപ്പിക്കുവാൻ ഇതുവഴി സാധിച്ചു എന്നും അദ്ദേഹം കൂട്ടി ചേർത്തു.
പ്രതിവർഷം 6000കോടിരൂപയുടെ വരുമാനമാണ് ജൈവകർഷിക ഉൽപന്നങ്ങൾ കയറ്റുമതിയിൽകൂടി രാജ്യം കൈവരിക്കുന്നത് എന്നും,
ജൈവ കൃഷി വർദ്ധിപ്പിക്കുന്നതിനായി പരമ്പരാഗത കൃഷി വികാസ് യോജന,വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജൈവകൃഷി ഉന്നമനത്തിനായി മിഷൻ ഓർഗാനിക് വാല്യൂ ചെയിൻ ഫോർ നോർത്ത് ഈസ്റ്റ് റീജിയൺ തുടങ്ങിയ പദ്ധതികളും, പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലൂടി നിരവധി പരിശീലന പരിപാടികളും ഈ സർകാർ നൽകുന്നു എന്നും ,
msme മേഖലയിൽ ജൈവകൃഷിയുമായി ബന്ധപ്പെടുത്തി 10ലക്ഷം വരെ ഉള്ള ധനസഹായവും മോദി സർകാർ നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു .
ഇത്തരത്തിൽ ഉള്ള നിരവധി പ്രവർത്തനങ്ങൾ വഴി ജൈവകൃഷി ഉന്നമനത്തിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഈ സർകാർ ശ്രദ്ധ പതിക്കുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.
കർഷക മോർച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെ എൻ വാസൻ അദ്ധ്യക്ഷതവഹിച്ച വഹിച്ചു.
കർഷക മോർച്ച സംസഥാന ജനറൽ സെക്രട്ടറി. എം വി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ശില്പശാലയിൽ ജൈവ കൃഷിയെബന്ധിച്ച വിഷയങ്ങൾ കെ വി കെ ഡയറക്ടർ ഡോ: ജയലക്ഷമി,
സൈൻ്റിസ്റ്റുകളായ ഡോ: ആശ വി പിള്ള,ഡോ: സ്മിത രവി,ബാബു കെ കെ ,എന്നിവർ കർഷകർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
ശില്പശാലയ്ക്ക് കർഷക മോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് ആർ ശ്രീജേഷ് സ്വാഗതം ആശംസിച്ച് .
കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം ,കുട്ടനാട് സംരക്ഷണ സമിതി അദ്ധ്യക്ഷൻ കെ ഗുപ്തൻ,
കർഷക മോർച്ച വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് കൊച്ചു പുരയ്ക്കൽ,കർഷക മോർച്ച ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ പൂഞ്ഞാർ ,S.R. ഷിജോ,K N. ജഗജിത്ത് കുമാർ,അനിഷ് മുണ്ടക്കയം ,രതിഷ്,ഏറ്റുമാനൂർ. ബാലകൃഷണൻ,തമ്പി എം പുത്തൻ ചിറ,രാജീവ് തലയാഴം എന്നിവർ സംസാരിച്ചു.

