‘നിര്‍മാതാക്കള്‍ക്ക് ഇഷ്‍ടപ്പെട്ടു; കറുപ്പിലെ ആദ്യ ഗാനം ദീപാവലിക്ക്’;  സൂര്യ ചിത്രത്തിന്റെ അപ്‍ഡേറ്റുമായി സംവിധായകൻ കറുപ്പിനെക്കുറിച്ച് ആര്‍ ജെ ബാലാജി

സൂര്യ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നര് ആയിരിക്കും. ദീപാവലി റിലീസായി ചിത്രം എത്തക്കാനാണ് ലകഷ്യമിടുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടാിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി എത്തിയിരിക്കുകയാണ് ആര്‍ ജെ ബാലാജി. 

Advertisements

ദീപാവലിക്ക് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ സിനിമയുടെ കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ തീരാൻ താമസം എടുക്കുന്നതിനാല്‍ റിലീസ് മാറ്റിയിരുന്നുവെന്നുമാണ് ആര്‍ ജെ ബാലാജി അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് ചിത്രം വളരെ ഇഷ്‍ടമായെന്നും ദീപാവലിക്ക് സിനിമയുടെ ആദ്യ ഗാനം റിലീസ് ചെയ്യുമെന്നും സംവിധായകൻ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.

നിരവധി ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്‍മാൻ ജി കെ വിഷ്‍ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്‌, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്‍തത്‌.

കറുപ്പിന്റെ അവസാനഘട്ട ചിത്രീകരണത്തിലും പോസ്റ്റ്-പ്രൊഡക്ഷനിലും ടീം ഒരേസമയം പ്രവർത്തിക്കുന്നു. നിർമ്മാതാക്കൾ നേരത്തെ അറിയിച്ചതുപോലെ, ഉത്സവ ദിനത്തിൽ ആഘോഷിക്കാൻ പറ്റിയ ഒരു ചിത്രമാണ് കറുപ്പ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിൽ നിന്നുള്ള റിലീസ് തീയതിയും മറ്റ് അപ്രതീക്ഷിത പ്രഖ്യാപനങ്ങളും വരും നാളുകളിൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. പ്രേക്ഷകർക്കും സൂര്യാ ആരാധകർക്കും തിയേറ്ററിൽ ആഘോഷിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും കറുപ്പ്. പിആർഒ ആൻഡ് മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ.

Hot Topics

Related Articles