പട്ടികജാതി സംഘടനയോട് ആഭിമുഖ്യം പുലർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് 15 മണ്ഡലങ്ങളിൽ പിന്തുണ: കല്ലറ പ്രശാന്ത്

വൈക്കം: പട്ടികജാതി സംഘടനയോട് ആഭിമുഖ്യം പുലർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് 15 സംവരണ മണ്ഡലങ്ങളിലും എകെ സി എച്ച് എം എസ് പിന്തുണ നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്.

Advertisements

കേരള ചേരമർ ഹിന്ദുമഹാസഭയുടെ (എ കെ സി എച്ച് എം എസ് ) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് സംഘടിപ്പിച്ച വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംവരണ മണ്ഡലങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളാകുന്നവർ സമുദായത്തിൻ്റെ ഉന്നമനത്തിനായി ശ്രമം നടത്താതെ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായി മാത്രമായി തീരുകയാണെന്നും കല്ലറ പ്രശാന്ത് ആരോപിച്ചു. വൈക്കംലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് എം. കെ.അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ശതാബ്ദിയെ അനുസ്മരിച്ച് നിലവിളക്കുകൾ കൊളുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സെക്രട്ടറി പി.ജി.അശോക് കുമാർ, സിജമനോജ്, ലതാസുരേന്ദ്രൻ, ശ്രീലത, ത്രിവേണി ദിലീപ്, ആദർശ്, അഖിൽ റെജി, ആദിത്യ സാജൻ, സംസ്ഥാന സെക്രട്ടറിമാരായ രാജേഷ് മുടിമാല കെ. സി.മനോജ്, സാബുപദിക്കൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഗോപി മഞ്ചാടിക്കര രാജൻ നാല്‌പത്തിമല ബി ബിൻ രാജാക്കാട്, കെ.കെ.കരുണാകരൻ, യുവജന സംഘടന ഭാരവാഹികളായ ആദർശ്, അഖിൽറെജി, ആദിത്യ സാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി ലയൺസ് ക്ലബ്ബ് ഹാളിൽ നിന്ന് ആരംഭിച്ച ജാഥ കൊച്ചുകവല കെഎസ് ആർടിസി സ്റ്റാൻഡ് , കച്ചേരിക്കവലപടിഞ്ഞാറെനടവഴി സമ്മേളന നഗരിയിൽ എത്തി. വിളംബരജാഥയിൽ 700ഓളം പ്രവർത്തകർ അണിചേർന്നു.

Hot Topics

Related Articles