അന്തരിച്ച കോട്ടയം തഹസീൽദാർ എസ്. എൻ അനിൽ കുമാറിൻ്റെ സംസ്കാരം നാളെ ജനുവരി 19 തിങ്കളാഴ്ച നടക്കും. ഇന്നലെയാണ് കോട്ടയം തഹസീൽദാർ നീണ്ടൂർ ചൂരക്കുളങ്ങര ശ്രീഭദ്രം വീട്ടിൽ എസ് എൻ അനിൽ കുമാർ (55) നിര്യാതനായത്. ഇദ്ദേഹത്തിൻ്റെ ഭൗതിക ദേഹം ഇന്ന് ജനുവരി 18 ഞായറാഴ്ച നീണ്ടൂർ ചൂരക്കുളങ്ങര ശ്രീഭദ്രം വീട്ടിലെത്തിക്കും. വൈകിട്ട് 5 മുതൽ വസതിയിൽ പൊതുദർശനം നടക്കും. തുടർന്ന് നാളെ സംസ്കാര ചടങ്ങുകളും നടക്കും.
Advertisements


