കേരള ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് ട്രാവൻകൂർ സിമന്റ്സിലെ ജീവനക്കാർ : ആനുകൂല്യങ്ങൾക്ക് സഹായം പ്രതീക്ഷിച്ച് വിരമിച്ച ജീവനക്കാർ

കോട്ടയം : സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ട്രാവൻകൂർ സിമന്റ്സിന് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ. വിരമിച്ച ജീവനക്കാരും ആനുകൂല്യങ്ങൾക്കായി പ്രതീക്ഷിക്കുകയാണ്. വർക്കിങ് ക്യാപ്പിറ്റലായി നേരത്തെ തുക ലഭിച്ചതല്ലാതെ യാതൊരു വിധ സഹായവും കമ്പനിയ്ക്ക് ഇത് വരെ ലഭിച്ചിട്ടില്ലന്നാണ് ജീവനക്കാരുടെ പരാതി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ചതായ പുതിയ പദ്ധതികൾ എങ്ങും എത്തിയില്ല. ഗ്രേ സിമെന്റ് പ്ലാന്റും, കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണശാലയും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതും എങ്ങും എത്തിയിട്ടില്ല.

വിരമിച്ച ജീവനക്കാരുടെ കാര്യമാണ് ഏറെ ദുരിതത്തിൽ. 2019 മുതൽ വിരമിച്ച ജീവനക്കാരിൽ പലർക്കും ഇനിയും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. മുൻപ് ജീവനക്കാരുടെ താനുകൂല്യങ്ങൾക്കായി പലതവണ ചർച്ച നടത്തിയെങ്കിലും ഹൈക്കോടതിയെ വരെ സമീപിച്ചെങ്കിലും ഇതുവരെയും തുക നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വിരമിച്ച ജീവനക്കാർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1940 ഇൽ പ്രവർത്തന ആരംഭിച്ച ട്രാവൻകൂർ സിമന്റ്സ് വളരെ കാലം ലാഭത്തിൽ പ്രവർത്തിച്ച കമ്പനിയാണ്. ഇടക്കാലത്ത് പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം വേമ്പനാട്ടുകായലിൽ നിന്നും കക്കാ ലഭിക്കാതെ വന്നതിനെ തുടർന്നാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ താളം തെറ്റിയത്. ഇത്രയും പഴക്കം ചെന്ന ഒരു കമ്പനിയെ പുനരുദ്ധരിക്കാനോ നിലനിർത്താനോ ശ്രമിക്കാതെ ചുരുങ്ങിയ കാലം കൊണ്ട് രൂപം കൊണ്ട വെള്ളൂർ ന്യൂസ് പ്രിന്റ് കമ്പനി ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തിപിക്കുവാൻ കാണിച്ച വ്യഗ്രത ട്രാവൻകൂർ സിമന്റ്സിനോട് കാണിച്ചില്ല എന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്

Hot Topics

Related Articles