കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതി; മറുനാടൻ മലയാളി വാർത്തയ്‌ക്കെതിരെ കെഎസ് യു ജനറൽ സെക്രട്ടറി

കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു മറുനാടൻ മലയാളി ഓൺലൈൻ ദിനപത്രത്തിൽ വന്ന വാർത്തയ്‌ക്കെതിരെ കെഎസ് യു പുതുപ്പള്ളി ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ രംഗത്ത്.
കേരളത്തിൻറെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ആകാശ് സ്റ്റീഫൻ ആരോപിച്ചു. ഉമ്മൻചാണ്ടി സാറിൻറെ ആരോഗ്യനിലയെക്കുറിച്ച് മറുനാടൻ എന്ന ഓൺലൈൻ മാധ്യമത്തിൽ വരുന്നത് മുഴുവൻ ഇല്ലാ വചനങ്ങളാണ്.
തിരുവനന്തപുരം പുതുപ്പള്ളി വീട്ടിൽ സമ്പൂർണ വിശ്രമത്തിൽ കഴിയുന്ന ഉമ്മൻചാണ്ടിയെയും കുടുംബത്തെയും മാനസികമായി തകർക്്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും അദ്ദേഹം പറഞ്ഞു.
പലതവണയായി പല രീതിയിലും ഓൺലൈൻ മാധ്യമ വഴി ഉമ്മൻചാണ്ടി സാറിനെ കുറിച്ച് ഇല്ല വചനങ്ങൾ പറയുന്നു . ഇത്തരത്തിൽ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles